Latest NewsNewsInternational

‘സ്ത്രീകൾ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല’: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഒരു വർഷം പൂർത്തിയാക്കുമ്പോൾ

കാബൂൾ: താലിബാൻ അഫ്‌ഗാനിസ്ഥാൻ കീഴടക്കി ഭരണം ഏറ്റെടുത്തിട്ട് ഒരു വർഷം തികയുന്നു. താലിബാൻ ഭരണത്തിന് കീഴിൽ ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് സ്ത്രീകളാണ്. അഫ്ഗാനിസ്ഥാനിൽ തുടരാൻ അവർ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ വർഷം ഈ സമയമെല്ലാം രാജ്യത്ത് നിന്നും പലായനം ചെയ്തത് ലക്ഷക്കണക്കിന് ആളുകളാണ്. താലിബാൻ അധികാരത്തിൽ വന്നശേഷവും ആയിരക്കണക്കിന് ആളുകൾ രാജ്യം വിട്ടിട്ടുണ്ട്.

അക്രമാസക്തരായ താലിബാനികൾ രാജ്യം ഏറ്റെടുക്കുന്നുവെന്ന് അറിഞ്ഞത് മുതൽ അഫ്ഗാനികൾ ഭയന്ന് തുടങ്ങിയിരുന്നു. അഫ്‌ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റിന്റെ സ്ഥാപനം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി. ഇതിനിടെ ഉപരോധങ്ങൾ സമൃദ്ധമായി.

അഫ്‌ഗാനിലെ സമ്പദ്‌വ്യവസ്ഥ മൂക്കുപൊത്തി. മിക്ക ഗാർഹിക വരുമാനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയായി. സമ്പദ്‌വ്യവസ്ഥ ഏകദേശം 30% ചുരുങ്ങി. ലോകത്തിലെ ഒരു രാജ്യത്തിനും ഇത്രയും വലിയ സാമ്പത്തിക ആഘാതം ഉൾക്കൊള്ളാൻ കഴിയുന്നതല്ല. ആ നിലയിൽ അഫ്‌ഗാനിലെ ഗതി മാറി. 70 ശതമാനത്തോളം ആളുകൾക്കും ഭക്ഷണത്തിന് വകയില്ലാതെയായി. അവർ ഭക്ഷണത്തിനായി തങ്ങളുടെ പെണ്മക്കളെ വിൽക്കാൻ തുടങ്ങി.

20 വർഷത്തെ യുഎസ് അധിനിവേശം ഉൾപ്പെടെ നാല് പതിറ്റാണ്ടിലേറെ നീണ്ട യുദ്ധം അഫ്ഗാനിസ്ഥാൻ സഹിച്ചു. താലിബാൻ പിടിച്ചടക്കിയതിനുശേഷം, പോരാട്ടം അവസാനിച്ചു. സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ ഓരോന്നായി നിഷേധിക്കപ്പെട്ടുകൊണ്ടിരുന്നു. ഉന്നത വിദ്യാഭ്യാസം പോലും നഷ്ടമായി. പതിനായിരക്കണക്കിന് അഫ്ഗാനികൾ അഫ്ഗാനിസ്ഥാനിൽ അനിശ്ചിതത്വത്തിൽ തുടരുന്നു. പെൺകുട്ടികൾക്ക് ഇനി സ്‌കൂളിൽ പോകാനാകില്ലെന്ന് താലിബാൻ പ്രഖ്യാപിച്ചതോടെ രാജ്യത്തുടനീളം പ്രതിഷേധം ഉയർന്നിരുന്നു. നെഹ്മത്തുള്ള മഖ്ദി (28), തഖി ദരിയാബി (22) എന്നിവരുൾപ്പെടെ നിരവധി മാധ്യമപ്രവർത്തകരെ താലിബാൻ തടഞ്ഞുനിർത്തി മർദ്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button