ErnakulamLatest NewsKeralaNattuvarthaNews

കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തുള്ള ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി: കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കൊച്ചി: കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തുള്ള ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം പൊതിഞ്ഞുകെട്ടിയ നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിയായ സജീവ് കൃഷ്ണൻ (24) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരനാണ് സജീവൻ.

മൃതദേഹം കണ്ടെത്തിയ സമീപ ഫ്ലാറ്റുകളിലുള്ളവർ, പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. സജീവിന്റെ ദേഹമാസകലം മുറിവുകളുണ്ട്. മൃതദേഹം തുണികൊണ്ട് വരിഞ്ഞു ചുറ്റിയ നിലയിലാണ്. കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.

സ്യൂട്ട്‌കേസുകളില്‍ മൃതദേഹാവശിഷ്ടങ്ങള്‍, പോലീസില്‍ അറിയിച്ച് കുടുംബം

കൊല്ലപ്പെട്ട സജീവൻ ഉൾപ്പെടെ അഞ്ചു പേരാണ് ഈ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഫ്ലാറ്റിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന കോഴിക്കോട് സ്വദേശി അർഷാദ് എന്നായാളെ കാണാനില്ലെന്നാണ് ലഭ്യമായ വിവരം. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button