KeralaLatest News

വീട്ടുമുറ്റത്ത് മനുഷ്യ കൈപ്പത്തി കണ്ടെത്തി: അന്വേഷണത്തിൽ മൃതദേഹം റെയിൽവേ ട്രാക്കിൽ

നെടുമ്പാശ്ശേരി: വീട്ടുമുറ്റത്ത് മനുഷ്യ കൈപ്പത്തി കണ്ടെത്തി. അകപ്പറമ്പ് ആറു സെന്റ് കോളനി നിവാസി അശോകന്റെ മുറ്റത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഏതാനും മീറ്റർ അകലെ റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ച നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

വാപ്പാലശേരി സ്വദേശി അബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അബുവിനെ ഇന്നലെ മുതൽ കാണാതായിരുന്നു. മുറിഞ്ഞ കൈപ്പത്തി നായ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പൊലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button