Latest NewsNewsMobile PhoneTechnology

സാംസംഗിന്റെ പ്രീമിയം സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും

ഗാലക്സി ഫ്ലിപ് 4 ന് 90,000 രൂപയാണ് വില

സാംസംഗിന്റെ പ്രീമിയം ഫോണുകളായ സാംസംഗ് ഗാലക്സി ഇസഡ് ഫ്ലിപ് 4, സാംസംഗ് ഗാലക്സി ഇസഡ് ഫോൾഡ് 4 എന്നിവ ഇന്ത്യൻ വിപണിയിൽ ഇന്ന് അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ സാംസംഗിന്റെ വെബ്സൈറ്റ് മുഖാന്തരം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പുതിയ പ്രീമിയം സ്മാർട്ട്ഫോണുകളുടെ വില വിവരങ്ങൾ അറിയാം.

റിപ്പോർട്ടുകൾ പ്രകാരം, ഗാലക്സി ഫ്ലിപ് 4 ന് 90,000 രൂപയാണ് വില. അതേസമയം, ഗാലക്സി ഫോൾഡ് 4 ന് 1.55 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കാൻ കഴിയുക. മുൻ വർഷങ്ങളിൽ അവതരിപ്പിച്ച പ്രീമിയം മോഡലുകളെ അപേക്ഷിച്ച് ഇത്തവണ വൻ വില വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, ഈ പ്രീമിയം സ്മാർട്ട്ഫോണുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഗുണഭോക്താക്കൾക്ക് 40,000 രൂപയുടെ ആനുകൂല്യവും 5,199 രൂപയുടെ സമ്മാനവും ലഭിക്കുമെന്ന് സാംസംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 17 വരെയാണ് പ്രീമിയം സ്മാർട്ട്ഫോണുകളുടെ പ്രത്യേക ഓഫറുകൾ ലഭ്യമാകുക.

Also Read: ‘എൽഡിഎഫ് കൺവീനർ ഉത്സവപ്പറമ്പിലെ മൂച്ചീട്ടുകളിക്കാരനെ പോലെ കാണുന്നവരെയെല്ലാം ക്ഷണിക്കുന്നു’ സിപിഐ വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button