KeralaLatest News

ദേശീയ പതാക വാങ്ങാനെത്തിയപ്പോൾ തീർന്നുപോയി: പോസ്റ്റ് ഓഫീസിൽ ഉയർത്തിയ പതാക അഴിച്ചുകൊണ്ടു പോയി യുവാവ്

തൃശൂര്‍: പോസ്റ്റ് ഓഫീസില്‍ ഉയര്‍ത്തിയിരുന്ന ദേശീയപതാക മോഷ്ടിച്ച് യുവാവ്. കോട്ടപ്പുറം ചന്തയിലെ പോസ്റ്റ് ഓഫീസിലെ പതാകയാണ് സ്വാതന്ത്ര്യദിനത്തില്‍ മോഷണം പോയത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

പോസ്റ്റ് ഓഫീസില്‍ പതാക വില്‍ക്കുന്നുണ്ടെന്നറിഞ്ഞാണ് മോഷ്ടാവ് ഇവിടെ എത്തിയെതെന്നാണ് സംശയം. എന്നാല്‍ സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസിന് അവധിയായിരുന്നതിനാല്‍ ജീവനക്കാര്‍ രാവിലെ 9 മണിയോടെ പതാക ഉയര്‍ത്തി പോയിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ ഓഫീസിലെത്തിയത്.

ഓഫീസ് അടഞ്ഞുകിടക്കുന്നത് കണ്ട് കുറച്ച് സമയം ഓഫീസിന് മുന്നില്‍ നിന്നു. പിന്നീട് ഓഫീസിന് മുന്നില്‍ ഉയര്‍ത്തിയിരുന്ന പതാക അഴിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സഹകരണ സംഘത്തിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button