Latest NewsNewsInternational

ഇന്ത്യയുടെ പ്രതിരോധ വകുപ്പിന് പ്രത്യേക അധികാരവും അംഗീകാരവും നല്‍കി അമേരിക്ക

പെന്റഗണിലേയ്ക്ക് ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ ഉന്നതന്മാര്‍ക്ക് സുരക്ഷാ പരിശോധനയില്ലാതെ പ്രവേശിക്കാം, ഇന്ത്യയ്ക്ക് പ്രത്യേക അധികാരം നല്‍കി യുഎസ്

വാഷിംഗ്ടണ്‍: ഇന്ത്യയുടെ പ്രതിരോധ വകുപ്പിന് പ്രത്യേക അധികാരവും അംഗീകാരവും നല്‍കി അമേരിക്ക. പെന്റഗണിലേയ്ക്ക് ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ ഉന്നതന്മാര്‍ക്ക് സുരക്ഷാ പരിശോധനയില്ലാതെ പ്രവേശിക്കാമെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്.

Read Also: ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് സംസ്ഥാനം മാറും: മുഖ്യമന്ത്രി

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിനായി ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി വിളിച്ചു ചേര്‍ത്ത ചടങ്ങിലാണ് തീരുമാനം അറിയിച്ചത്. ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്ന സവിശേഷമായ അംഗീകാരത്തിന്റെ പ്രഖ്യാപനം അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ഉദ്യോഗസ്ഥനും വ്യോമസേനാ സെക്രട്ടറിയുമായ ഫ്രാങ്ക് കെന്‍ഡലാണ് പ്രതിനിധി എന്ന നിലയിലെത്തി അറിയിച്ചത്.

അതീവ സുരക്ഷാ മേഖലയില്‍ ഏതു രാജ്യത്തിന്റെ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പലപ്പോഴും പ്രവേശനമുണ്ടാകാറില്ല. അത് പരിഗണിക്കുമ്പോഴാണ് ഇന്ത്യയ്ക്ക് അത്യപൂര്‍വമായ ഇളവ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ രംഗത്ത് എത്ര ശക്തമായ ബന്ധമാണ് എന്നതിന്റെ തെളിവാണിതെന്ന് പ്രതിരോധ വിദഗ്ധര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button