Latest NewsNewsBusiness

അദാനി ഗ്രൂപ്പ്: ശ്രീലങ്കയിൽ ഗ്രീൻ എനർജി പ്രോജക്ടുകൾ ആരംഭിക്കാൻ അനുമതി ലഭിച്ചു

ഗ്രീൻ എനർജിയുടെ രണ്ട് പ്രോജക്ടുകളാണ് ശ്രീലങ്കയിൽ നടപ്പാക്കുക

ശ്രീലങ്കയിൽ ഗ്രീൻ എനർജി പ്രോജക്ടുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് അദാനി ഗ്രൂപ്പ്. പ്രോജക്ടുകൾ തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും ഇതുവരെ പ്രോജക്ടുമായി ബന്ധപ്പെട്ട കരാറുകളിലൊന്നും ഒപ്പു വച്ചിട്ടില്ലെന്ന് അദാനി ഗ്രൂപ്പ്
അറിയിച്ചു. ശ്രീലങ്കൻ ഊർജ്ജമന്ത്രിയായ കാഞ്ചന വിജയ ശേഖരയാണ് അനുമതിയുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ് ട്വീറ്റ് ചെയ്ത്. കണക്കുകൾ പ്രകാരം, 500 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ഗ്രീൻ ശ്രീലങ്കയിൽ നടത്തുക.

ഗ്രീൻ എനർജിയുടെ രണ്ട് പ്രോജക്ടുകളാണ് ശ്രീലങ്കയിൽ നടപ്പാക്കുക. മാന്നാറിലും പൂനേരിലും യഥാക്രമം 286 മെഗാവാട്ട്, 234 മെഗാവാട്ട് കാറ്റാടി യന്ത്രങ്ങളാണ് സ്ഥാപിക്കാൻ പദ്ധതിയിടുന്നത്. ഇതോടെ, അധികം വൈകാതെ തന്നെ ശ്രീലങ്കയിൽ മികച്ച മുന്നേറ്റമാണ് അദാനി ഗ്രൂപ്പ് കൈവരിക്കുക. 3.63 ലക്ഷം കോടി വിപണി മൂല്യമുള്ള ഏറ്റവും വലിയ റിന്യൂവബിൾ എനർജി കമ്പനികളിൽ ഒന്നാണ് അദാനി ഗ്രീൻ.

Also Read: 5 വയസിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർക്കുള്ള പൂളുകൾ ഉപയോഗിക്കാൻ അനുവാദമില്ല: അറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button