NewsMobile PhoneTechnology

Poco M3 Pro 5G: സവിശേഷതകൾ ഇതാണ്

8 മെഗാപിക്സലാണ് സെൽഫി ക്യാമറ

വിപണിയിൽ തരംഗമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് Poco. വ്യത്യസ്ഥമായ സവിശേഷതകളോട് കൂടിയാണ് Poco സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിക്കുന്നത്. 15,000 രൂപയ്ക്ക് താഴെ Poco യുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Poco M3 Pro 5G. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2400×1800 റെസലൂഷനും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്. 18 വാട്സ് ഫാസ്റ്റ് ചാർജിംഗിനോടൊപ്പം 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022: ഇന്ത്യയുടെ താരങ്ങളും, ആദ്യ റൗണ്ട് മത്സരങ്ങളും

48 മെഗാപിക്സൽ മെയിൻ ക്യാമറ, 2 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ പിൻ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. 13,999 രൂപ മുതൽ Poco M3 Pro 5G വാങ്ങാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button