Latest NewsNewsSports

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022: ഇന്ത്യയുടെ താരങ്ങളും, ആദ്യ റൗണ്ട് മത്സരങ്ങളും

മുംബൈ: ജപ്പാനിലെ ടോക്കിയോയിലെ ടോക്കിയോ മെട്രോപൊളിറ്റൻ ജിംനേഷ്യത്തിൽ ഓഗസ്റ്റ് 22 തിങ്കളാഴ്ച മുതൽ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തുടക്കമാവും. ഓഗസ്റ്റ് 22, ഓഗസ്റ്റ് 23 തിയതികളിൽ ആദ്യ റൗണ്ട് മത്സരങ്ങളോടെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആരംഭിക്കും. തുടർന്ന് രണ്ടും മൂന്നും റൗണ്ടുകൾ നടക്കും. ഓഗസ്റ്റ് 25, 26 തിയതികളിലാണ് ക്വാർട്ടർ ഫൈനൽ. 27ന് സെമിഫൈനലും നടക്കും. ഓഗസ്റ്റ് 28 ഞായറാഴ്ചയാണ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ കലാശക്കൊട്ട്.

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിൽ നിന്നുള്ള 6 സിംഗിൾസ് കളിക്കാരും 10 ഡബിൾസ് ജോഡികളുമടക്കം 112 സിംഗിൾസ് താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും. 64 പുരുഷന്മാരും 48 സ്ത്രീകളും, കൂടാതെ ലോകമെമ്പാടുമുള്ള 144 ഡബിൾസ് ടീമുകളും പങ്കെടുക്കും.

2021 വെള്ളി മെഡൽ ജേതാവ് കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെൻ, സൈന നെഹ്‌വാൾ, എച്ച്എസ് പ്രണോയ് എന്നിവരിലാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. വിക്ടർ ആക്‌സെൽസെൻ, കരോലിന മരീന, തായ് ത്സു യിംഗ് തുടങ്ങിയ സൂപ്പർ താരങ്ങളും മത്സരത്തിനിറങ്ങുന്നുണ്ട്. അതേസമയം, ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യ തങ്ങളുടെ ആദ്യ ഡബിൾസ് സ്വർണമെഡൽ നേടുമെന്നാണ് വിലയിരുത്തലുകൾ. സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ഡബിൾസിൽ മികച്ച ഫോമിലാണ്. 1 സ്വർണം, 4 വെള്ളി, 7 വെങ്കലം എന്നിങ്ങനെ 12 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.

ഇന്ത്യൻ പുരുഷ സിംഗിൾസ് മത്സരങ്ങൾ

• സായ് പ്രണീത് vs ചൗ ടിയാൻ-ചെൻ
• കിഡംബി ശ്രീകാന്ത് vs നാറ്റ് എൻഗുയെൻ
• ലക്ഷ്യ സെൻ vs ഹാൻസ്-ക്രിസ്റ്റ്യൻ സോൾബെർഗ് വിറ്റിംഗ്ഹസ്
• എച്ച്എസ് പ്രണോയ് vs ലൂക്കാ വ്രെബർ

ഇന്ത്യൻ വനിതാ സിംഗിൾസ് മത്സരങ്ങൾ

• മാളവിക ബൻസോട് vs ലൈൻ ക്രിസ്റ്റഫേഴ്സൻ
• സൈന നെഹ്‌വാൾ vs ചിയുങ് എൻഗാൻ യി

ഇന്ത്യൻ പുരുഷ ഡബിൾസ് മത്സരങ്ങൾ

• എം ആർ അർജുൻ / ധ്രുവ് കപില vs സുപക് ജോംകോ / കിറ്റിനുപോംഗ് കെദ്രൻ
• മനു ആട്രി / ബി സുമീത് റെഡ്ഡി vs ഹിരോക്കി ഒകമുറ / മസയുകി ഒനോഡെര
• കൃഷ്ണ പ്രസാദ് ഗരഗ / വിഷ്ണുവർധൻ ഗൗഡ് പഞ്ജല vs ഫാബിയൻ ഡെൽരൂ / വില്യം വില്ലേജർ

ഇന്ത്യൻ വനിതാ ഡബിൾസ് മത്സരങ്ങൾ

• പൂജ ദണ്ഡു / സഞ്ജന സന്തോഷ് vs ഇനെസ് ലൂസിയ കാസ്റ്റിലോ സൽസാർ / പോള ലാ ടോറെ ലീഗൽ
• അശ്വിനി പൊന്നപ്പ / സിക്കി റെഡ്ഡി vs അമിനാഥ് നബീഹ അബ്ദുൾ റസാഖ് / ഫഹിമത്ത് നബാഹ അബ്ദുൾ റസാഖ്
• ട്രീസ ജോളി / ഗായത്രി ഗോപിചന്ദ് vs ലോ യീൻ യുവാൻ / വലേരി സിയോ
• അശ്വിനി ഭട്ട് കെ / ശിഖ ഗൗതം vs മാർട്ടിന കോർസിനി / ജൂഡിത്ത് മെയർ

ഇന്ത്യൻ മിക്സഡ് ഡബിൾസ് മത്സരങ്ങൾ

• വെങ്കട്ട് ഗൗരവ് പ്രസാദ് / ജൂഹി ദേവാങ്കൻ vs ഗ്രിഗറി മെയർസ് / ജെന്നി മൂർ
• ഇഷാൻ ഭട്നാഗർ / തനിഷ ക്രാസ്റ്റോ vs പാട്രിക് ഷീൽ / ഫ്രാൻസിസ്ക വോൾക്ക്മാൻ

Read Also:- സ്ത്രീകളിലെ ഹൃദയാഘാതം: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022: തിയതികളും മത്സരക്രമവും

ഓഗസ്റ്റ് 22, ഒന്നാം റൗണ്ട്
ഓഗസ്റ്റ് 23, രണ്ടാം റൗണ്ട്
ഓഗസ്റ്റ് 24, മൂന്നാം റൗണ്ട്
ഓഗസ്റ്റ് 25, ക്വാർട്ടർ ഫൈനൽ
ഓഗസ്റ്റ് 26, 27 സെമി ഫൈനൽ
ഓഗസ്റ്റ് 28 ഫൈനൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button