Latest NewsNewsInternational

കടിച്ച പാമ്പിനെ തിരിച്ച് കടിച്ച രണ്ട് വയസ്സുകാരിയെ കാണാൻ തിക്കും തിരക്കും: താരമായി ലിറ്റില്‍ എസ്.ഇ

തുര്‍ക്കിയിലെ കാന്ദാര്‍ ഗ്രാമത്തിലെ ലിറ്റില്‍ എസ്.ഇ എന്നറിയപ്പെടുന്ന രണ്ട് വയസ്സുകാരി ഇന്ന് സോഷ്യൽ മീഡിയയിൽ താരമാണ്. തന്നെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച പെൺകുട്ടിയെ കാണാൻ തിക്കും തിരക്കുമാണ്. കുട്ടിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. പാമ്പ് കടിച്ചപ്പോൾ ഭയന്ന പെൺകുട്ടി, പെട്ടെന്നുള്ള പ്രതികരണത്തിന്റെ ഭാഗമായിട്ടായിരുന്നു പാമ്പിനെ തിരിച്ച് കടിച്ചത്. അമ്പരപ്പിക്കുന്ന വാർത്ത കേട്ട ഗ്രാമവാസികളിൽ നിരവധി പേർ കുട്ടിയെ കാണാൻ ആശുപത്രിയിലെത്തി.

സംഭവത്തിന്റെ ഞെട്ടലിലാണ് കുട്ടിയുടെ കുടുംബം ഇപ്പോഴും. ‘അല്ലാഹു അവളെ സംരക്ഷിച്ചു. എന്റെ കുട്ടിയുടെ കയ്യിൽ പാമ്പ് ഉണ്ടായിരുന്നു. അതുമായി അവൾ കളിക്കുകയായിരുന്നു. ഇതിനിടെ പാമ്പ് അവളെ കടിച്ചു. ഇതോടെ അവൾ പാമ്പിനെ തിരിച്ച് കടിച്ചു’, കുട്ടിയുടെ പിതാവ് പറയുന്നു.

ഏകദേശം ഇരുപത് ഇഞ്ചു നീളമുള്ള പാമ്പിനെയാണ് പെൺകുട്ടി കടിച്ചത്. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പിനെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. കുട്ടിയെ ബിംഗോള്‍ മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവിടെ അവര്‍ അവള്‍ക്ക് ആന്റി വെനം ഇന്‍ജെക്ഷന്‍ നല്‍കി. ഇപ്പോൾ പെൺകുട്ടി സുഖമായി ഇരിക്കുകയാണ്. തുർക്കിയിൽ ഏകദേശം 45 വ്യത്യസ്ത ഇനം പാമ്പുകൾ ഉണ്ട്. ഇവയിൽ 12 എണ്ണം വിഷവും മനുഷ്യർക്ക് അപകടകരവുമാണ്. മറ്റുള്ളവയ്ക്ക് വിഷമില്ല. വിഷമില്ലാത്ത പാമ്പ് ആണ് കുട്ടിയെ കടിച്ചതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button