Latest NewsNewsIndia

പ്രണയാഭ്യർത്ഥന നിരസിച്ച ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ യുവാവ് വെടിയുതിർത്തു: വീഡിയോ

പട്ന: പ്രണയാഭ്യർത്ഥന നിരസിച്ച ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിക്ക് നേരേ യുവാവ് വെടിയുതിർത്തു. ബിഹാറിലെ പട്‌നയില്‍, ഇന്ദ്രാപുരി മേഖലയിലാണ് സംഭവം നടന്നത്. പ്രണയം നിരസിച്ചതിനെത്തുടർന്ന് പെണ്‍കുട്ടിയെ ശല്യംചെയ്ത യുവാവ്, പിന്നാലെയെത്തി കഴുത്തിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകിട്ടാണ് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് നേരേ ആക്രമണമുണ്ടായത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നു. വഴിയിൽ കാത്തിരുന്ന യുവാവ്, പെണ്‍കുട്ടി വരുമ്പോൾ പിന്നാലെയെത്തി ശല്യം ചെയ്യുന്നതും പിന്നീട് കൈയിലുണ്ടായിരുന്ന കവറില്‍ നിന്ന് തോക്കെടുത്ത് വെടിയുതിര്‍ക്കുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ ഉള്ളത്.

അ​യ​ൽ​വാ​സി​യെ കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് : പ്ര​തി​ക്ക് പ​ത്തു​വ​ർ​ഷം ക​ഠി​ന ത​ട​വ്

അതേസമയം, പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് സൂചനയുള്ളതായും എന്നാല്‍, പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താതെ ഇക്കാര്യം സ്ഥിരീകരിക്കാനാവില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ലെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button