KeralaCinemaMollywoodLatest NewsNewsEntertainment

‘എനിക്ക് ലിപ് ലോക്ക് തരാൻ സുന്ദരിമാർ ഇപ്പോഴും തയ്യാർ’: മീ ടൂ ആരോപണത്തിൽ അലൻസിയർ

തനിക്കെതിരെ മീ ടൂ ആരോപണം ഉയർന്ന സാഹചര്യത്തെക്കുറിച്ച് പ്രതികരണവുമായി നടൻ അലൻസിയർ. തനിക്കെതിരെ മീ ടൂ ആരോപണം ഉയർന്നതോടു കൂടി, കേരളത്തിൽ മീടൂ ക്യാമ്പയിൻ അവസാനിക്കുകയായിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. തന്റെ പ്രവർത്തി അഭിനേത്രിയെ ഏറെ വേദനിപ്പിച്ചു എന്ന് തോന്നിയതിനാൽ, അവരോടു നേരിട്ട് ക്ഷമ ചോദിച്ചുവെന്നും അലൻസിയർ പറയുന്നു. എന്നാൽ, മീ ടൂ പരമ്പര ആരംഭിച്ചതിന് പിന്നാലെ അവർ അത് വീണ്ടും ഉയർത്തിക്കാട്ടുകയായിരുന്നുവെന്നും അലൻസിയർ പറയുന്നു.

സിനിമയിൽ ഇപ്പോഴും തനിക്ക് ലിപ് ലോക്ക് ഉമ്മ തരാൻ നടിമാർ തയ്യാറാണെന്നും അലൻസിയർ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. താൻ കുഴപ്പക്കാരനല്ല എന്ന് തോന്നിയതിനാലാണ് അത് എന്നാണ് താരം പറയുന്നത്.

2018ൽ ആണ് അലൻസിയറിനെതിരെ മീ ടൂ ആരോപണം ഉയർന്നത്. നടി ദിവ്യ ഗോപിനാഥ് ആയിരുന്നു മീ ടൂ ആരോപണം ഉന്നയിച്ചത്. ‘ആഭാസം’ എന്ന സിനിമയുടെ ഭാഗമായിരിക്കെ നടൻ തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ദിവ്യ പറഞ്ഞത്. തുടക്കത്തിൽ പേര് വെളിപ്പെടുത്തിയില്ലെങ്കിലും, അതിനുശേഷം നടി രംഗത്തുവരികയായിരുന്നു. നടി അന്ന് ‘അമ്മ’ സംഘടനയ്ക്കും WCCക്കും പരാതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button