Latest NewsKeralaNews

പുന്നപ്രയിൽ ട്രെയിനിടിച്ച് കൊല്ലപ്പെട്ട നന്ദുവിന് മർദ്ദനമേറ്റിരുന്നു എന്ന് സ്ഥിരീകരിച്ച് പോലീസ്

ആലപ്പുഴ: പുന്നപ്രയിൽ ട്രെയിനിടിച്ച് കൊല്ലപ്പെട്ട നന്ദു എന്ന ശ്രീരാജിന് മർദ്ദനമേറ്റിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു.

ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മുന്നയും ഫൈസലും ചേർന്നാണ് നന്ദുവിനെ മർദ്ദിച്ചത്. എന്നാല്‍, ഓടുന്നതിനിടയില്‍ നന്ദു ട്രെയിൻ ഇടിച്ച് മരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിൻ്റെ പരാതി. എന്നാൽ, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

മാനസിക വിഷമത്തെ തുടർന്ന് നന്ദു ആത്മഹത്യ ചെയ്തു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നന്ദുവിൻ്റെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 8 പേരെ പ്രതിചേർത്ത് പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button