NewsTechnology

ഉപയോക്താക്കളോട് വീണ്ടും ക്രോം ബ്രൗസർ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ഗൂഗിൾ, കാരണം ഇതാണ്

ഹാക്കർമാർക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ബഗ്ഗുകളാണ് കണ്ടെത്തിയത്

ഉപയോക്താക്കൾക്ക് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ക്രോം ബ്രൗസർ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പുതുതായി 11 സുരക്ഷാ പ്രശ്നങ്ങളാണ് ഗൂഗിൾ ക്രോം ബ്രൗസറിൽ കണ്ടെത്തിയിരിക്കുന്നത്. ഹാക്കർമാർക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ബഗ്ഗുകളാണ് കണ്ടെത്തിയത്.

അടുത്തിടെ 27 സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ അപ്ഡേറ്റായ ഗൂഗിൾ ക്രോമിന്റെ വേർഷൻ 104 ഗൂഗിൾ അവതരിപ്പിച്ചത്. നിലവിലെ 11 സുരക്ഷാ പ്രശ്നത്തിൽ ഒന്ന് ഗുരുതരവും ആറെണ്ണം ഉയർന്ന തീവ്രതയുള്ളതും മൂന്നെണ്ണം ഇടത്തരം തീവ്രതയുള്ള പ്രശ്നങ്ങളാണെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

Also Read: നദിയിലെ വെള്ളം വറ്റി: കണ്ടത് രണ്ടാം ലോകമഹായുദ്ധത്തിൽ മുങ്ങിയ കപ്പലുകൾ

ഗൂഗിൾ ബ്രൗസർ തുറന്നതിനു ശേഷം വലതുഭാഗത്ത് ഉള്ള ത്രീ ഡോട്ട് മെനു ക്ലിക്ക് ചെയ്യുക. ഇതിലെ Help തിരഞ്ഞെടുത്ത് About Google Chrome ചെയ്തതിനുശേഷം അടുത്തതായി തുറന്നുവരുന്ന പേജിലെ Updating Chrome എന്ന് കാണാം. അപ്ഡേറ്റ് ചെയ്തതിനുശേഷം Relaunch Button ക്ലിക്ക് ചെയ്ത് സുരക്ഷ ഉറപ്പുവരുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button