Latest NewsInternational

നദിയിലെ വെള്ളം വറ്റി: കണ്ടത് രണ്ടാം ലോകമഹായുദ്ധത്തിൽ മുങ്ങിയ കപ്പലുകൾ

ബെൽഗ്രേഡ്: കൊടും വരൾച്ച മൂലം ജലനിരപ്പ് താഴ്ന്ന നദിയിൽ രണ്ടാം ലോക മഹായുദ്ധത്തിൽ മുങ്ങിയ കപ്പലുകൾ കണ്ടെത്തി. സെർബിയയുടെ കിഴക്കൻ മേഖലയായ പ്രഹോവോയിലാണ് അമ്പരപ്പിക്കുന്ന കാഴ്ച ദൃശ്യമായത്.

വരൾച്ച മൂലം വെള്ളം വറ്റി ജലനിരപ്പ് താഴ്ന്നപ്പോൾ ഡാന്യൂബ് നദിയിലാണ് ഒന്നൊന്നായി കപ്പലുകൾ കാണപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധ കാലത്ത്, സഖ്യകക്ഷികൾക്കെതിരെ പൊരുതിയിരുന്ന ജർമൻ നാവികസേനയുടെ മുങ്ങിക്കപ്പലുകളാണ് കണ്ടെത്തിയത്. ദശാബ്ദങ്ങൾ പഴക്കമുള്ള കാഴ്ച കാണാൻ ഡാന്യൂബ് നദിയിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്.

Also read: 26/11 പോലെ ആക്രമണം നടക്കും, 6 ഭീകരർ വരും: പാകിസ്ഥാനിൽ നിന്നും മുംബൈ പോലീസിന് ഭീഷണി സന്ദേശം

യൂറോപ്പ് കഴിഞ്ഞ ഒരു നൂറ്റാണ്ട് കണ്ടതിൽ ഏറ്റവും വലിയ വരൾച്ചയാണ് അനുഭവിക്കുന്നത്. നിരവധി നദികൾ വറ്റിവരണ്ടു. ഇതുമൂലം പലയിടങ്ങളിലും ഊർജ്ജ ഉൽപ്പാദനവും പ്രതിസന്ധിയിലാണ്. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും പൗരന്മാർ ജലം ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ ഇതേപ്പറ്റി ബോധവൽക്കരിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button