KeralaLatest NewsNewsBusiness

ജനപ്രീതി നേടി ‘ലക്കി ബിൽ ആപ്പ്’, പുറത്തിറക്കി ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രതികരണം

പ്രതിദിന നറുക്കെടുപ്പ് വിജയികളുടെ പേരുകൾ ചരക്ക് സേവന നികുതി വകുപ്പിന്റെ ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്

പുറത്തിറക്കി ദിവസങ്ങൾക്കുള്ളിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ് ‘ലക്കി ബിൽ ആപ്പ്’. സംസ്ഥാന ചരക്ക് സേവന നികുതി ആപ്പ് പുറത്തിറക്കിയ ലക്കി ബിൽ ആപ്പിന് ഇതിനോടകം മികച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ എളുപ്പമാക്കാനും ബില്ലുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന തരത്തിലുമാണ് ആപ്പ് രൂപകൽപ്പന ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ മൂന്ന് ദിവസം കൊണ്ട് 13,429 ബില്ലുകളാണ് ആപ്പിൽ അപ്‌ലോഡ് ചെയ്യപ്പെട്ടത്.

ബില്ലുകൾ അപ്‌ലോഡ് ചെയ്യുന്നവരിൽ നിന്ന് പ്രതിദിനം നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുക്കുന്നുണ്ട്. പ്രതിദിന നറുക്കെടുപ്പ് വിജയികൾക്ക് കുടുംബശ്രീ നൽകുന്ന 1,000 രൂപയുടെ ഗിഫ്റ്റ് പാക്കറ്റുകളും വനശ്രീ നൽകുന്ന 1,000 രൂപയുടെ ഗിഫ്റ്റ് പാക്കറ്റുകളുമാണ് സമ്മാനമായി ലഭിക്കുക. നിലവിൽ, പ്രതിദിന നറുക്കെടുപ്പ് വിജയികളുടെ പേരുകൾ ചരക്ക് സേവന നികുതി വകുപ്പിന്റെ ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

Also Read: ‘ലുക്മാനാണ് സൗദി വെള്ളക്കയിലും നായകൻ എന്നറിഞ്ഞപ്പോൾ പരാതി പറഞ്ഞവരുണ്ട്’: തരുൺ മൂർത്തി

മൊബൈൽ ആപ്പ് ബില്ലിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളായ ജിഎസ്ടി നമ്പർ, ബിൽ തീയതി, ബിൽ നമ്പർ, ബിൽ തുക എന്നിവയും ഉപയോക്താവ് സമർപ്പിക്കുന്ന രേഖകളും ഒത്തു നോക്കി ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ബില്ലുകൾ സമർപ്പിക്കുക. വ്യത്യസ്ഥ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കാനുള്ള സാധ്യത കൂടുതലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button