KeralaLatest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില, ഇന്നത്തെ നിരക്കുകൾ അറിയാം

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4,780 രൂപയാണ്

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്നലെ 80 രൂപയാണ് കുറഞ്ഞത്. തുടർച്ചയായ മൂന്ന് ദിവസം വില ഇടിഞ്ഞെങ്കിലും ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. 38,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4,780 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് ഇന്നലെ 5 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3,950 രൂപയാണ്.

Also Read: എല്ലാ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതു ചാർജർ നയം സ്വീകരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. 63 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. അതേസമയം, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button