Latest NewsNewsIndia

ഇടത് നേതാക്കളുടെ ഭാര്യമാർക്ക് ഉന്നത പദവി നൽകുന്ന ഇടമായി സർവകലാശാലകൾ മാറിയോ? വിവാദമായ ബന്ധുനിയമനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പിൻവാതിൽ നിയമനം ചോദ്യം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തുന്ന നയമാണ് സർക്കാർ സ്വീകരിച്ചത്. പിണറായി ഭരണകാലത്ത് ബന്ധുനിയമനം പൊടിപൊടിക്കുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ്, പ്രിയ വർഗീസി​​ന്റെ കണ്ണൂർ സർവകലാശാല നിയമനവും തലപൊക്കിയത്. പ്രിയയുടെ നിയമനം ഗവർണർ സ്റ്റേ ചെയ്തതോടെ വിഷയത്തെ പ്രതിരോധിച്ച് ഇടത് പക്ഷം രംഗത്തെത്തി.

ചാൻസിലർ എന്ന അധികാരം ഉപയോ​ഗിച്ചാണ് ഗവർണറുടെ നടപടി. താൻ ചാൻസിലർ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ല എന്നും ചട്ടലംഘനങ്ങൾ അനുവദിക്കില്ലെന്നും ഗവർണർ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് സർവകലാശാലകളിൽ നിയമനം നൽകിയതിനെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ കമ്മീഷനെ നിയമിക്കാനൊരുങ്ങുകയാണ്.

കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള സര്‍വകലാശാലകളില്‍ സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും അനധികൃത നിയമനങ്ങള്‍ നടക്കുന്നതിൻ്റെ റിപ്പോർട്ടുകൾ അടുത്തിടെയാണ് വിവാദമുണ്ടാക്കിയത്. മുന്‍ എം.പിമാരായ സമ്പത്ത്, എം.ബി.രാജേഷ്, പി.കെ.ബിജു, പി.രാജീവ്, കെ.കെ.രാഗേഷ് എന്നിവരുടെ ബന്ധുക്കൾക്ക് അട്ടിമറിയിലൂടെ നിയമനം നൽകിയെന്നാണ് ഉയരുന്ന ആക്ഷേപം. ബിരുദ സർട്ടിഫിക്കറ്റിനെക്കാൾ മൂല്യം പാർട്ടി മെമ്പർഷിപ്പിനാണ് എന്ന ആക്ഷേപവും ഉയർന്ന സാഹചര്യത്തിലാണ് ഈ നിയമങ്ങളെല്ലാം അന്വേഷിക്കാൻ ഗവർണർ തീരുമാനിച്ചത്.

വിവാദങ്ങളിൽ പെട്ട ഭാര്യമാരൊക്കെ പ്രസ്തുത തസ്തികയ്ക്കുള്ള അടിസ്ഥാന യോഗ്യത ഉള്ളവർ തന്നെയാണ്. പക്ഷെ, ഇവരെക്കാളൊക്കെ ഉന്നത യോഗ്യത ഉള്ളവർ പുറത്താക്കപ്പെടുകയും, ഇവർക്ക് ജോലി ലഭിക്കുകയും ചെയ്യുന്നതിലെ അസ്വാഭാവികതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

വിവാദമായ ചില നിയമനങ്ങൾ:

നിനിത കണിച്ചേരി – കാലടി സംസ്കൃത സർവകലാശാല അസിസ്റ്റന്റ് പ്രഫസർ.
എം.ബി രാജേഷിന്റെ ഭാര്യ.

വിജി വിജയൻ – കേരള സർവകലാശാല അസിസ്റ്റന്റ് പ്രഫസർ.
പി.കെ ബിജുവിന്റെ ഭാര്യ.

ആർ.ബിന്ദു – ശ്രീ കേരളവർമ്മ കോളേജ് വൈസ് പ്രിൻസിപ്പൽ.
എ. വിജയരാഘവന്റെ ഭാര്യ.

പ്രിയ വർഗീസ് – കണ്ണൂർ സർവകലാശാല സ്റ്റുഡന്റ്സ് ഡീൻ.
കെ.കെ രാഗേഷിന്റെ ഭാര്യ.

വാണി കേസരി- കുസാറ്റ് സ്‌കൂൾ ഓഫ്‌ ലീഗൽ സ്റ്റഡീസ് ഡയറക്ടർ.
പി. രാജീവിന്റെ ഭാര്യ.

പിഎം സഹല – കണ്ണൂർ സർവ്വകലാശാല അസിസ്റ്റന്റ് പ്രഫസർ.
എ.എൻ ഷംസീറിന്റെ ഭാര്യ ( നിയമനം കോടതി തടഞ്ഞു).

ഇതിൽ, വ്യവസായ മന്ത്രി പി. രാജീവിന്റെ ഭാര്യ വാണി കേസരിക്ക് കുസാറ്റ് സ്‌കൂൾ ഓഫ്‌ ലീഗൽ സ്റ്റഡീസ് ഡയറക്ടർ ആയി നിയമനം ലഭിച്ചത് പിൻവാതിലിലൂടെ ആണെന്ന ആരോപണം കോടതി തള്ളിയിരുന്നു. വാണിയുടെ നിയമനം ഹൈക്കോടതി സാധൂകരിച്ചതിനാൽ ഈ നിയമനത്തിൽ ഗവർണർക്ക് ഇനി ഇടപെടാനോ പരിശോധന നടത്താനോ സാധിക്കില്ല.

അതേസമയം, കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു ഗവർണർ പ്രിയ വർഗീസിന്റെ നിയമന ഉത്തരവ് സ്റ്റേ ചെയ്തത്. ഇതിന് നേരെ വിപരീത പ്രഖ്യാപനമാണ് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞത്. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് പ്രിയയുടെ നിയമനം വൈകുന്നതെന്നും, ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button