KeralaLatest NewsNews

പിണറായി വിജയന്‍ ഏറെ കാര്യക്ഷമതയുള്ള നേതാവാണ്: മുഖ്യമന്ത്രിയെ പ്രശംസിച്ച് വീണ്ടും ശശി തരൂര്‍

അത്യധികം ബഹുമാനിക്കുന്ന വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിയുടേത്.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂര്‍ എം.പി. പിണറായി വിജയന്‍ ഏറെ കാര്യക്ഷമതയുള്ള നേതാവാണെന്നും പല വിഷയങ്ങളുമായി ബന്ധപ്പെട്ട് പിണറായി വിജയനുമായി ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ ഒരു വാക്കു നല്‍കിയിട്ടുണ്ടെങ്കില്‍ നടന്നുവെന്നാണ് അര്‍ത്ഥമെന്നും വലിയ ബഹുമാനമാണ് പിണറായി വിജയനോട് ഉള്ളതെന്നും ശശി തരൂര്‍ പ്രതികരിച്ചു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് ശശി തരൂരിന്റെ പ്രതികരണം.

Read Also: ചന്ദ്രനിൽ, ഈ മേഖലയിലാണ് നാസ ബഹിരാകാശ സഞ്ചാരികളെ ഇറക്കുക

‘അത്യധികം ബഹുമാനിക്കുന്ന വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിയുടേത്. ശ്രമിച്ചാല്‍ പോലും തനിക്ക് ഉമ്മന്‍ചാണ്ടിയെ പോലെയാകാന്‍ കഴിയില്ല. മാതൃകാപരമായി കാര്യങ്ങള്‍ ചെയ്യുന്നവരെ ബഹുമാനിക്കുന്നു. ഉമ്മന്‍ചാണ്ടിയെ പോലെ ജനങ്ങളുമായി ഇത്രയും ഹൃദയബന്ധമുള്ള മറ്റൊരു നേതാവിനെ കേരളത്തിലെ ഒരു പാര്‍ട്ടിക്കും അവകാശപ്പെടാനില്ല’- ശശി തരൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button