Latest NewsIndia

ഫഡ്നാവിസ് വോട്ട് ചോദിക്കുന്നത് ബാലാസാഹിബിന്റെ പേരിൽ: മോദി യുഗം കഴിഞ്ഞെന്ന് ഉദ്ധവ് താക്കറെ

മുംബൈ: നരേന്ദ്ര മോദി യുഗം കഴിഞ്ഞെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ദേവേന്ദ്ര ഫഡ്നാവിസ് ഇപ്പോൾ വോട്ട് ചോദിക്കുന്നത് ബാലാസാഹിബിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.

‘വരാൻ പോകുന്ന മുംബൈ തദ്ദേശ തിരഞ്ഞെടുപ്പിനായി ഫഡ്നാവിസ് വോട്ട് ചോദിക്കുന്നത് ശിവസേന സ്ഥാപകനായ ബാലാസാഹിബ് താക്കറെയുടെ പേരിലാണ്. മോദി യോഗം കഴിഞ്ഞ് നല്ല വ്യക്തമായ സൂചനയാണ് തരുന്നത്. അത് അദ്ദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്’, ഉദ്ധവ് താക്കറെ പറയുന്നു.

ഓരോ വട്ടവും ഓരോ പുതിയ പേര് കണ്ടു പിടിക്കും. എന്നിട്ട് ആ പേരിന്റെ മറവിൽ വോട്ടു ചോദിക്കും. ഇത് ബിജെപിയുടെ രീതിയാണ്. ഈ കാര്യമാണ് ദേവേന്ദ്ര ഫഡ്നാവിസ് നമുക്ക് കാണിച്ചു തരുന്നതെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.

Also read: ശ്രീ ജഗന്നാഥ പഞ്ചകം

മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ജയിക്കുകയെന്നത് ബാലാസാഹിബ് താക്കറെയുടെ സ്വപ്നം സത്യമാക്കലാണ്. ഇക്കാര്യം ഭാരതീയ ജനതാ പാർട്ടിയും ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയുടെ വിഭാഗവും തിരിച്ചറിയണമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button