Latest NewsArticleKeralaNewsWriters' Corner

‘വിപ്ലവ സമരനേതാക്കൾക്ക് ഉത്തരകടലാസ് മൂല്യനിർണ്ണയത്തിനൊക്കെ എവിടെയാണ് സമയം?’: അഞ്‍ജു പാർവതി

'കുട്ടികളുടെ ഭാവി വച്ച് ഇങ്ങനെ തേർഡ് റേറ്റഡ് പ്രതിഷേധം നടത്തുന്നതിനേക്കാൾ എത്രയോ മടങ്ങ് ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ചെയ്യാമായിരുന്നു ഈ ആറ് പേർക്കും'

അഞ്‍ജു പാർവതി പ്രഭീഷ്

കമ്മികളുടെ നിഘണ്ടുവിൽ നയവഞ്ചകനും സംസ്ഥാനദ്രോഹിയുമായ ജയശങ്കർ വക്കീൽ. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2018-19ലെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റ് റിപ്പോർട്ട് ദാ ദിങ്ങനെ പൊക്കിപ്പിടിച്ചു കാണിക്കുന്നത് വരട്ടുതത്വവാദമാണ്. ഫാസിസത്തിനെതിരെ 24×7 സമയവും മാറ്റിവച്ച വിപ്ലവ സമരനേതാക്കൾക്ക് ഉത്തരകടലാസ് മൂല്യനിർണ്ണയത്തിനൊക്കെ എവിടെയാണ് സമയം? അല്ലെങ്കിൽ തന്നെ കേരളവർമ്മ കോളേജിൽ പണിയെടുക്കുന്ന പലർക്കും വിയർപ്പിൻ്റെ അസ്കിത ഉള്ളതാണ്. നവോത്ഥാന – പുരോഗമന – വിപ്ലവ ഭാവി തലമുറയെ മൂശയിലിട്ട് വാർത്തെടുക്കുന്ന തിരക്കിനിടയിൽ എന്ത് ആൻസർ ഷീറ്റ്? എന്ത് പരീക്ഷാഫലം?

2019 ഫെബ്രുവരിയിൽ നടന്ന ബി.എ. മലയാളം രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസ് പരിശോധന ക്യാമ്പിൽ തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ ആറ് മലയാളം അസിസ്റ്റന്റ് പ്രൊഫസർമാർ തങ്ങൾക്കു ലഭിച്ച 165 ആൻസർ ബുക്കിൽ വെറും 35 എണ്ണം മാത്രം നോക്കി മാർക്കിട്ടു ബാക്കി 130 എണ്ണം തിരിച്ചു കൊടുത്തത് ഒരു പ്രതിഷേധത്തിൻ്റെ ഭാഗമാണെന്ന ന്യായീകരണ ക്യാപ്സ്വൂൾ കണ്ടിരുന്നു. യു കെ ജി സെൻ്ററിൽ എറിഞ്ഞ ഓലപ്പടക്കം പോലെ നനഞ്ഞ ന്യായീകരണമായി പോയി അത്. യൂണിവേഴ്സിറ്റിയുടെ നിയമനങ്ങളിൽ മാത്രമാണ് അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നതെന്നൊരു തെറ്റിദ്ധാരണയുണ്ടായിരുന്നു പാവം ജനങ്ങൾക്ക്. ഏതായാലും വക്കീൽ പോസ്റ്റിട്ടതോടെ, ആ പോസ്റ്റിനു കീഴെ ന്യായീകരണവുമായി അതിലൊരു അപ്രൊ ( അസി. പ്രൊഫ) വന്നതോടെ ആ തെറ്റിദ്ധാരണ അങ്ങ് മാറി. ക്യാമ്പിൽ മൂല്യനിർണ്ണയത്തിന് ഹാജരാക്കാത്ത അധ്യാപകരുടെ കാര്യമൊന്നും പറയാത്ത ഓഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത് 165 ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യേണ്ടിയിരുന്നിടത്ത് വെറും 35 എണ്ണം മാത്രം നടത്തി മാതൃകയായ ആറ് അദ്ധ്യാപകരെ കുറിച്ചും ഇവരുടെ മാതൃകാപരമായ നടപടിയിലൂടെ റിസൽട്ട് പ്രഖ്യാപനം ആറ് മാസം വൈകിയെന്നുമാണ്.

ഇനി മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കാത്തവർക്കെതിരെ പ്രതിഷേധ സൂചകമായി 35 ഉത്തരക്കടലാസ് മൂല്യനിർണ്ണയം നടത്തിയെന്ന ക്യാപ്സ്യൂളിനെ താങ്ങുന്നവരോടാണ് – 2019ല്‍ ഇവർ സല്യൂട്ടടിക്കുന്ന സർക്കാർ തന്നെ ആയിരുന്നല്ലോ ഭരണത്തില്‍! ആ സര്‍ക്കാരില്‍ വിഷയം പറഞ്ഞ് ശിക്ഷാനടപടികള്‍ എടുപ്പിക്കാന്‍ എന്തേ ഈ അദ്ധ്യാപക സിങ്കങ്ങൾക്ക് കഴിഞ്ഞില്ല? അതിനെതിരെ നടപടി എടുപ്പിക്കാൻ കഴിയാത്ത ഇടതുപക്ഷ അദ്ധ്യാപക സംഘടനയെ പിന്നെന്തിന് കൊള്ളാം? അതു പോലെ തന്നെ മൂല്യനിർണ്ണയ ക്യാമ്പിൽ അദ്ധ്യാപകർ പങ്കെടുക്കുന്നില്ല എന്ന് കാട്ടി വി.സിക്ക് എന്തുകൊണ്ട് കത്തു നൽകിയില്ല? കുട്ടികളുടെ ഭാവി വച്ച് ഇങ്ങനെ തേർഡ് റേറ്റഡ് പ്രതിഷേധം നടത്തുന്നതിനേക്കാൾ എത്രയോ മടങ്ങ് ജനാധിപത്യപരമായ പ്രതിഷേധങ്ങൾ ചെയ്യാമായിരുന്നു ഈ ആറ് പേർക്കും. പാവപ്പെട്ട വിദ്യാർത്ഥികളുടെ ആറ് മാസം നഷ്ടപ്പെടുത്തിയതിലൂടെ ഇവർ പൊതുസമൂഹത്തിന് നല്കിയ സന്ദേശം തീർത്തും നെഗറ്റീവാണ്.

വിദ്യ കൊണ്ടറിയേണ്ടതറിയാതെ,
വിദ്വാൻമാരായ് നടിച്ച് നടക്കുന്നിതു ചിലർ” !

പൂന്താനത്തിൻ്റെ വരികൾ എത്രമാത്രം അർത്ഥവത്താണ് അല്ലേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button