KeralaLatest NewsIndiaNews

ആസാദി കശ്മീർ വിവാദം: കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹ കേസെടുക്കണമെന്ന ഹർജി നാളെ ഡൽഹി ഹൈക്കോടതിയിൽ

ഡൽഹി: ആസാദി കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരായ ഹര്‍ജി നാളെ ഡൽഹി കോടതിയില്‍. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നും കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹര്‍ജിയിൽ പറയുന്നു. അഭിഭാഷകന്‍ ജി.എസ്. മണിയാണ് ഹര്‍ജി നല്‍കിയത്.

അതേസമയം, ജി.എസ്. മണി നൽകിയ പരാതിയിൽ ജലീലിനെതിരെ കേസെടുക്കുന്നതിൽ ഡൽഹി പോലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. ജലീലിനെതിരായ പരാതി അന്വേഷണത്തിനായി ഡൽഹി പോലീസ് സൈബർ ക്രൈം വിഭാഗമായ ഇഫ്സോയ്ക്ക് കൈമാറിയിട്ടുണ്ട്.

അഭിമാന നേട്ടം: കൈറ്റിന് വീണ്ടും ദേശീയ പുരസ്‌കാരം ലഭിച്ചു

പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കാശ്മീർ’ എന്നറിയപ്പെട്ടു എന്നാണ് ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. വിഭജന കാലത്ത് കശ്മീരി​നെയും രണ്ടായി പകുത്തെന്ന് ജലീൽ പറയുന്നു. ജമ്മുവും കാശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നും ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. അതേസമയം, പ്രതിഷേധങ്ങളെ തുടർന്ന് ജലീൽ പിന്നീട് തന്റെ പരാമർശങ്ങൾ പിൻവലിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button