Latest NewsNewsIndia

അഴിമതി വിരു​ദ്ധത പറഞ്ഞ് അധികാരത്തിലേറിയ ആപ്പ് സർക്കാരിന് ചുറ്റും അഴിമതിയുടെ വൻമതിൽ! ലോഫ്‌ളോർ ബസുകൾ വാങ്ങിയതിലും അഴിമതി

ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി സർക്കാരിന് കുരുക്കായി ബാർ ലൈസൻസ് അഴിമതിക്ക് പിന്നാലെ ലോഫ്ലോർ ബസ് അഴിമതിയും. ഈ കേസിലും സിബിഐ അന്വേഷണം ആരംഭിച്ചു. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ മാർച്ചിൽ 1000 ലോഫ്ലോർ ബസുകൾ വാങ്ങിയതിൽ ആണ് സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയത്.

ഇടപാടിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ച മുൻ ഗവർണർ അനിൽ ബൈജാൽ നടപടി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഗവർണർ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അഭ്യന്തര മന്ത്രാലയതിൻറെ നിർദേശപ്രകാരം ആണ് ഇപ്പൊൾ സിബിഐ നടപടി. അതേസമയം മദ്യനയ കേസിൽ സി ബി ഐ അന്വേഷണം തുടരുകയാണ്. കേസിലെ കൂടുതൽ പ്രതികളെ ഇന്ന് ചോദ്യം ചെയ്തേക്കും.

സിബിഐയും പിന്നാലെ ഇഡിയും മദ്യനയ കേസിൽ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് മനീഷ് സിസോദിയ അടക്കം 12 പേർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ നടപടികൾ തുടങ്ങിയത്. പ്രതികൾ രാജ്യം വിടാതിരിക്കാനാണ് നടപടി. കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനിടെ പത്ത് പേരെ സിബിഐ ചോദ്യം ചെയ്തു. 15 പ്രതികളും നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഇഡിയുടെ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button