Latest NewsNewsIndia

ബി.ജെ.പി നേതാവ് സോണാലി ഫോഗട്ട് അന്തരിച്ചു

ബി.ജെ.പി അംഗമായ താരം 2019ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദംപൂരില്‍ നിന്ന് മത്സരിച്ചിരുന്നു.

പനാജി: ബി.ജെ.പി നേതാവും നടിയുമായ സോണാലി ഫോഗട്ട് ഹൃദയാഘാതം മൂലം അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയില്‍ വച്ചായിരുന്നു അന്ത്യം. 2016ല്‍ ‘ഏക് മാ ജോ ലാഖോന്‍ കെ ലിയേ ബാനി അമ്മ’ എന്ന ടി.വി സീരിയലിലൂടെയാണ് സോണാലി ഫോഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഹരിയാന്‍വി ചിത്രം ‘ഛോറിയാന്‍ ഛോരോന്‍ ഇസ് കാം നഹി ഹോതി’യില്‍ പ്രത്യക്ഷപ്പെട്ടു.

നിരവധി പഞ്ചാബി, ഹരിയാന്‍വി മ്യൂസിക് വീഡിയോകളുടെ ഭാഗമായിട്ടുണ്ട്. ദ സ്റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലാണ് അവര്‍ അവസാനമായി എത്തിയത്. ബിഗ്‌ബോസ് 14-ാം സീസണ്‍ മത്സരാര്‍ത്ഥി കൂടിയായിരുന്നു സോണാലി ഫോഗട്ട്.

Read Also: അന്താരാഷ്ട്ര സമൂഹവുമായി ബന്ധം പുലർത്തുന്നത് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം മാത്രം: താലിബാൻ

ബി.ജെ.പി അംഗമായ താരം 2019ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദംപൂരില്‍ നിന്ന് മത്സരിച്ചിരുന്നു. അടുത്തിടെ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് മാറിയ കുല്‍ദീപ് ബിഷ്‌ണോയിക്കെതിരെയായിരുന്നു അവര്‍ മത്സരിച്ചത്. 2016 ഡിസംബറില്‍ സൊണാലിയുട ഭര്‍ത്താവ് സഞ്ജയ് മരണപ്പെട്ടിരുന്നു. യശോധര ഫോഗട്ട് എന്ന് പേരുള്ള മകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button