NewsMobile PhoneTechnology

ഡൂഗീ എസ് 89 പ്രോ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം

6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഡൂഗീ എസ് 89 പ്രോ സ്മാർട്ട്ഫോണുകൾ രാജ്യാന്തര വിപണിയിൽ പുറത്തിറക്കി. വ്യത്യസ്ഥവും നൂതനവുമായ സവിശേഷതകൾ ഉളള ഈ സ്മാർട്ട്ഫോണുകൾ ഓഗസ്റ്റ് 26 വരെ ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ സാധിക്കുന്നതാണ്. സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകൾ പരിചയപ്പെടാം.

6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഒക്ട- കോർ മീഡിയടെക് ഹീലിയോ പി90 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. ഓറഞ്ച്, ബ്ലാക്ക് എന്നീ കളർ വേരിയന്റിലാണ് വാങ്ങാൻ സാധിക്കുക.

Also Read: മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: ജാഗ്രത പുലർത്തണമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

64 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ സോണി ഐഎംഎക്സ്350 നൈറ്റ് വിഷൻ സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 15 വാട്സ് വയർലെസ് ചാർജിംഗ് പിന്തുണയുള്ള ഡൂഗീ എസ് 89 പ്രോയുടെ ബാറ്ററി ലൈഫ് 12,000 എംഎഎച്ച് ആണ്. അലിഎക്സ്പ്രസ്, ഡൂഗിമാൾ എന്നീ വെബ്സൈറ്റുകൾ മുഖാന്തരം 359.99 ഡോളറിന് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button