Latest NewsNewsIndia

 ഹലാല്‍ മാംസത്തിനെതിരെയുള്ള പ്രചാരണത്തിന് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന

രാജ്യത്തെ വലിയ തീവ്രവാദ ഫണ്ടിംഗ് സംവിധാനമാണ് ഹലാല്‍, ഹലാല്‍ മാംസത്തിനെതിരായ പ്രചാരണത്തിന് തുടക്കമിട്ട് നവനിര്‍മാണ്‍ സേന

മുംബൈ: ഹലാല്‍ മാംസത്തിനെതിരായ പ്രചാരണത്തിന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) ആഹ്വാനം ചെയ്തു. രാജ്യത്തെ വലിയ തീവ്രവാദ ഫണ്ടിംഗ് സംവിധാനമാണ് ഇതെന്ന് നവനിര്‍മാണ്‍ സേന വിശേഷിപ്പിച്ചു. ഹലാലിന്റെ വരവോടെ, നിരവധിപേര്‍ക്ക് ഉപജീവനവും വരുമാനവും നഷ്ടപ്പെട്ടെന്നും നവനിര്‍മാണ്‍ സേന ചൂണ്ടിക്കാണിച്ചു.

Read Also: പ്രവാചകനെതിരായ പരാമർശം: തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ ടി. രാജ സിംഗിനെ സസ്‌പെൻഡ് ചെയ്തു

ഹലാല്‍ മാംസത്തിന്റെ പ്രാധാന്യം വര്‍ധിച്ചതിനാല്‍ ഝട്ക മാംസ വ്യാപാരം( ഒറ്റ വെട്ടിന് മൃഗങ്ങളെ കൊല്ലുന്ന രീതി) വന്‍തോതില്‍ നഷ്ടത്തിലായെന്ന് പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

‘ വെജിറ്റേറിയന്‍ ഭക്ഷണങ്ങളേയും മാംസം കഴിക്കാത്ത ആളുകളേയും ഹലാല്‍ ലക്ഷ്യമിടുന്നതായും നവനിര്‍മാണ സേന ചൂണ്ടിക്കാണിച്ചു.

മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വ്യാപാരി സേനയുടെ പ്രസിഡന്റ് യശ്വന്ത് കില്ലേദാറും സമാനമായ കത്ത് പുറത്ത് വിട്ടിട്ടുണ്ട്. ഹലാല്‍ മാംസം വേണ്ട എന്നാണ് കത്തില്‍ പറയുന്നത്.

‘ഒരു രീതിയില്‍ പറഞ്ഞാല്‍ നമ്മള്‍ തന്നെ ഭീകരര്‍ക്ക് വേണ്ടി ധനസഹായങ്ങള്‍ നല്‍കുകയാണ്. ഹലാല്‍ വേണ്ട എന്ന് വ്യക്തമായി പറഞ്ഞു കൊണ്ട് മഹാരാഷ്ട്രയില്‍ നിന്ന് ഈ സംവിധാനത്തെ ഒഴിവാക്കണം. നമ്മുടെ ചുറ്റിനുമുള്ള ഓരോരുത്തരും ഈ ആഹ്വാനത്തിന്റെ ഭാഗമായാല്‍ വേഗത്തില്‍ ലക്ഷ്യത്തില്‍ എത്തിച്ചേരാനാകുമെന്നും; നവനിര്‍മാണ് സേന പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button