Latest NewsIndia

ക്ലബ്ഹൗസ് ചർച്ചയിൽ ഇന്ത്യയ്ക്കെതിരെ, പാകിസ്താനെ പിന്തുണച്ച് മുദ്രാവാക്യം: രണ്ട് ടെക്കികൾ കസ്റ്റഡിയിൽ

ബെംഗളൂരു: ക്ലബ്ഹൗസ് ചർച്ചയിൽ ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കിയ ടെക്കികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 30 വയസ്സുള്ള ടെക്കികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ബെം​ഗളുരുവിലെ മാന്യത ടെക് പാർക്കിലെ സോഫ്റ്റ്‌വെയർ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ് പിടിയിലായത്. വിദ്വേഷ പരാമർശത്തിന്റെ ഓഡിയോ ക്ലിപ്പ് വൈറലായതിനെ തുടർന്ന് സാമ്പിഗെഹള്ളി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ക്ലബ്ബ് ഹൗസ് ആപ്പിലെ ‘നമ്മ നൈറ്റ് ഔട്ട് ഗെയ്‌സ്’ എന്ന ഗ്രൂപ്പിന് കീഴിലുള്ള ചർച്ചയിലാണ് സംഭവമെന്ന് എഫ്‌ഐആറിൽ പറയുന്നു. ഓ​ഗസ്റ്റ് 15, 16 തീയതികളിൽ നടന്ന ചർച്ചക്കിടെ ഇന്ത്യ മൂർദാബാ​ദ്, പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം ഇവർ ഉയർത്തിയെന്ന് പൊലീസ് വ്യക്തമാക്കി.

സിവി രാമൻനഗർ, ബയപ്പനഹള്ളി എന്നിവിടങ്ങളിലെ താമസക്കാരാണ് ഇരുവരും. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 153 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിദ്വേഷ സംഭാഷണത്തിൽ ഉൾപ്പെട്ട ഏതാനും പേരെ കൂടി ചോദ്യം ചെയ്യുമെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ (ഈസ്റ്റ്) എ സുബ്രഹ്മണ്യേശ്വര റാവു പറഞ്ഞു. അതേസമയം, എൻജിനീയർമാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button