NewsBusiness

ഡ്രീംഫോക്സ് സർവീസ് ലിമിറ്റഡ്: പ്രാഥമിക ഓഹരി വിൽപ്പനയിൽ മികച്ച മുന്നേറ്റം

പൂർണമായും ഓഫർ ഫോർ സെയിലിലാണ് പ്രാഥമിക ഓഹരി വിൽപ്പന നടക്കുന്നത്

പ്രാഥമിക ഓഹരി വിൽപ്പനയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഡ്രീംഫോക്സ് സർവീസ് ലിമിറ്റഡ്. ഐപിഒയുടെ ആദ്യ ദിനമായ ഇന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു തുടങ്ങിയത്. മൂന്ന് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഐപിഒ വെള്ളിയാഴ്ചയാണ് സമാപിക്കുക. എയർപോർട്ട് സർവീസ് അഗ്രഗേറ്റർ പ്ലാറ്റ്ഫോമാണ് ഡ്രീംഫോക്സ് സർവീസ് ലിമിറ്റഡ്.

റിപ്പോർട്ടുകൾ പ്രകാരം, റീട്ടെയിൽ നിക്ഷേപകരുടെ വിഭാഗത്തിൽ 6.57 ശതമാനം സബ്സ്ക്രിപ്ഷനും എൻഐഐ ബിഡ് വിഭാഗത്തിൽ 0.66 സബ്സ്ക്രിപ്ഷനുമാണ് എത്തിയത്. ഓഹരി ഒന്നിന് 326 രൂപ വീതമുള്ള 7.76 കോടി ഓഹരികൾ ആങ്കർ നിക്ഷേപകർക്കായി കമ്പനി മാറ്റിവെച്ചിരുന്നു. ഇതിന്റെ ഭാഗമായി 253 കോടി രൂപയാണ് ഫണ്ട് സമാഹരിച്ചത്.

Also Read: കശ്മീരിൽ പാക് ഭീകരർ നുഴഞ്ഞു കയറിയത് മൈനുകൾക്കിടയിലേക്ക്: ക്ഷണ നേരത്തിൽ പൊട്ടിച്ചിതറി , ദൃശ്യങ്ങൾ പുറത്ത്

പൂർണമായും ഓഫർ ഫോർ സെയിലിലാണ് പ്രാഥമിക ഓഹരി വിൽപ്പന നടക്കുന്നത്. അതേസമയം, ഐപിഒയുടെ 75 ശതമാനം ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സിനും 15 ശതമാനം സ്ഥാപനേതര നിക്ഷേപകർക്കും നീക്കിവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button