NewsBusiness

അഞ്ചുവർഷത്തിനകം കോടികളുടെ സമുദ്രോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തേക്കും, പുതിയ പദ്ധതിയെ കുറിച്ച് അറിയാം

ആദ്യ ഘട്ടത്തിൽ സംസ്ഥാനങ്ങൾ തിരിച്ചുള്ള കയറ്റുമതി വികസന പദ്ധതിക്കാണ് രൂപം നൽകുക

സമുദ്രോൽപ്പന്ന കയറ്റുമതി രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി. അടുത്ത അഞ്ചുവർഷത്തിനകം 2000 കോടി ഡോളർ മൂല്യമുള്ള സമുദ്രോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ഓരോ വർഷവും കയറ്റുമതി വളർച്ച 15 ശതമാനത്തിലേക്ക് ഉയർത്താനും പദ്ധതിയിടുന്നുണ്ട്.

ആദ്യ ഘട്ടത്തിൽ സംസ്ഥാനങ്ങൾ തിരിച്ചുള്ള കയറ്റുമതി വികസന പദ്ധതിക്കാണ് രൂപം നൽകുക. ഇതിന്റെ ഭാഗമായി 90 ശതമാനം സമുദ്രോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന 20 വിപണികൾ കണ്ടെത്തും. ഈ വിപണികളിലേക്ക് 20 ഓഫീസർമാരെ നിയമിച്ചാണ് വികസന പദ്ധതികൾ ആരംഭിക്കുക. കയറ്റുമതിയുടെ അളവും വിപണിയിലെ രീതികളും മനസിലാക്കാനാണ് ഓഫീസർമാരെ നിയമിക്കുന്നത്. ഉടൻ തന്നെ രാജ്യത്തുടനീളം സമുദ്രോൽപ്പന്ന മത്സ്യകൃഷി മേഖലയിൽ സുസ്ഥിര നടപടികളും ഗുണമേന്മയും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകും.

Also Read: ‘ഇത് എല്ലാ ദിവസവും നടക്കുന്ന കാര്യമല്ല, അത് നടക്കുമ്പോൾ അതിനേക്കാൾ വലിയ ഒരു കാര്യവും ഉണ്ടാവുകയുമില്ല’: വിക്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button