Latest NewsKeralaIndia

കേന്ദ്രത്തിന് കടമെടുക്കാം നമുക്കായിക്കൂടാ എന്നാണ് നിലപാട്: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തിന് എല്ലാം ആകാം നമ്മുക്കായിക്കൂടാ എന്നാണ് നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഹൈവേ അതോറിറ്റി കടമെടുക്കുന്ന തുക ഈ കണക്കില്‍ കാണിച്ചിട്ടില്ല. കേന്ദ്രം ബജറ്റ് ഇതര വിഭവസമാഹരത്തിന് കടമെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.

2022 ലെ സി എ ജി റിപ്പോര്‍ട്ട് സഭയില്‍ മുഖ്യമന്ത്രി വായിച്ചു. അതേസമയം കേരളത്തിന് കടക്കെണി ഇല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഭയിൽ പറഞ്ഞു. സംസ്ഥാനത്ത് 7000 കോടി മുതല്‍ 10000 കോടി രൂപ വരെ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

വായ്പ എടുക്കുന്നത് എപ്പോഴും ദേശീയതലത്തിലുള്ള ഒരു നിയമം അനുസരിച്ചാണ്. കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യയിലെ മാര്‍ക്കറ്റില്‍ പലിശ വളരെ കുറയുന്നുണ്ടെന്നും കേരളം കടക്കെണിയില്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം വര്‍ധിക്കുമ്പോള്‍ അതനുസരിച്ചാണ് കടം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തോട് കേന്ദ്രം വേര്‍തിരിവ് കാണിക്കുന്നു, ഇതിനെ പ്രതിരോധിക്കണം. ഫിസ്‌ക്കല്‍ ഫെഡറലിസത്തെ ബാധിക്കുന്ന രീതിയില്‍ കേന്ദ്രം ഇടപെടുന്നു. സംസ്ഥാനത്തിന് അപകടകരമായ അവസ്ഥ വരുത്താതിരിക്കാനാണ് ശ്രമമെന്നും പ്രശ്‌നങ്ങളെ നേരിട്ട് മുന്നോട്ട് പോകാന്‍ കഴിയും എന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button