Latest NewsUAENewsInternationalGulf

തൊഴിലാളികൾക്ക് 90 ദിവസം ചികിത്സാ അവധിക്ക് അർഹത: യുഎഇ മാനവിഭവശേഷി മന്ത്രാലയം

ദുബായ്: യുഎഇയിൽ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വർഷത്തിൽ 90 ദിവസം ചികിത്സാ അവധി ലഭിക്കും. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രൊബേഷൻ കാലാവധി പൂർത്തിയാക്കിയവർക്കാണ് ചികിത്സാ അവധിക്ക് അർഹത ലഭിക്കുന്നത്. പ്രൊബേഷൻ കാലത്ത് ശമ്പളത്തോട് കൂടിയ ചികിത്സാ അവധി ലഭിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read Also: ഓൺലൈനിൽ മൊബൈൽ ഫോൺ ബുക്കുചെയ്ത വീട്ടമ്മയ്ക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ മൂന്നു ടിൻ പൗഡർ: കേസെടുക്കാതെ പോലീസ്

പ്രൊബേഷൻ കാലത്ത് രോഗബാധിതരാകുന്ന തൊഴിലാളികൾക്ക് ശമ്പളമില്ലാത്ത മെഡിക്കൽ ലീവ് നൽകാൻ തൊഴിലുടമകൾ തയാറാകണം. അവധി ലഭിക്കാൻ നിശ്ചിത ആരോഗ്യ, ചികിത്സാ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കണം. രോഗം ബാധിച്ചാൽ 3 ദിവസത്തിനുള്ളിൽ സ്ഥാപനത്തെ വിവരമറിയിക്കണമെന്നാണ് നിർദ്ദേശം. മെഡിക്കൽ റിപ്പോർട്ടും ഇവർ സമർപ്പിക്കണം.

ലഹരി ഉപയോഗം മൂലമുള്ള അത്യാഹിതങ്ങൾക്ക് തൊഴിൽ മന്ത്രാലയത്തിന്റെ നിയമ പരിരക്ഷ ലഭിക്കില്ല. ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാകും മെഡിക്കൽ അവധി നൽകുന്നത്.

Read Also: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെത് മോശം ഭാഷയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button