KottayamKeralaNattuvarthaLatest NewsNews

റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് സ്കൂ​ട്ട​ർ യാ​ത്രക്കാര​ന് ഗു​രു​ത​ര പ​രി​ക്ക്

ഈ​രാ​റ്റു​പേ​ട്ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ര​ൻ തീ​ക്കോ​യി സ്വ​ദേ​ശി പ​ടി​പു​ര​ക്ക​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദി(46 )നാ​ണ് പരിക്കേറ്റത്

ഈ​രാ​റ്റു​പേ​ട്ട: കു​ഴി​യി​ൽ വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് ഗു​രു​ത​ര​ പ​രി​ക്കേ​റ്റു. ഈ​രാ​റ്റു​പേ​ട്ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ര​ൻ തീ​ക്കോ​യി സ്വ​ദേ​ശി പ​ടി​പു​ര​ക്ക​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദി(46 )നാ​ണ് പരിക്കേറ്റത്.

Read Also : ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പതി​ന് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​ക്ക് ഈ​രാ​റ്റു​പേ​ട്ട- വാ​ഗ​മ​ൺ റോ​ഡി​ൽ ന​ട​ക്ക​ൽ ബ​റ​ക്കാ​ത്ത് മ​ഹ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ന്നിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. മാ​ര​ക​മാ​യി മു​റി​വേ​റ്റ നി​ല​യി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദിനെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന്, അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വിധേയനാക്കി.‌

ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യെ തു​ട​ർ​ന്ന്, റോ​ഡി​ന്‍റെ ന​ടു​ക്ക് ഇ​ട​വ​ഴി പോ​ലെ കാ​ന രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​യാ​ണ് സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ദേ​ഹ​ത്തേ​ക്ക് വീ​ണ് ഷെ​രീ​ഫ് മു​ഹ​മ്മ​ദിന് പ​രി​ക്കേ​റ്റ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button