Latest NewsIndia

കുത്തബ് മിനാറിന് അവകാശ വാദമുന്നയിച്ച് ‘തോമർ രാജാവിന്റെ പിൻഗാമി’ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കുത്തബ് മിനാറിന് അവകാശവാദം ഉന്നയിച്ച് പുതിയ ഒരാൾ രം​ഗത്ത്. കുൻവർ മഹേന്ദർ ധ്വജ് പ്രസാദ് സിംഗ് എന്നയാളാണ് കുത്തബ് മിനാർ തങ്ങളുടേതെന്ന് അവകാശപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. കുത്തബ് മിനാറിലെ ആരാധനയ്ക്കുള്ള അവകാശം സംബന്ധിച്ച ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഡൽഹിയിലെ ‘തോമർ രാജാവിന്റെ പിൻഗാമി’യാണ് താനെന്ന് പറഞ്ഞ് പ്രസാദ് സിംഗ് സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്.

ഭൂമിയും കുത്തബ് സമുച്ചയവും സിങ്ങിന്റെ കുടുംബത്തിന്റേതാണെന്നും കുത്തബ് മിനാറിന് ചുറ്റുമുള്ള ഭൂമിയെക്കുറിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കാനോ തീരുമാനങ്ങൾ എടുക്കാനോ സർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ പ്രസാദ് സിംഗ് അവകാശപ്പെടുന്നു. കുത്തബ് മിനാറിന് സമീപത്തുള്ള പള്ളിയിൽ നിന്നും വിഗ്രഹങ്ങൾ കണ്ടെത്തിയെന്നാരോപിച്ച് അവിടെ ആരാധന നടത്താനും പ്രാർത്ഥിക്കാനുമുള്ള അവകാശം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഈ ഹർജികൾ പരിഗണനയിലുള്ളതിനിടെയാണ് പുതിയ ഹർജിയും എത്തിയിരിക്കുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (എഎസ്‌ഐ) ഹർജിക്കാരും സിംഗിന്റെ അവകാശവാദത്തെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാറാണ് ഖുത്ബ് മിനാർ. ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ് ഈ ഗോപുരം. ദക്ഷിണഡൽഹിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. യുനെസ്‌കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഖുത്ബ് മിനാറും ഉൾപ്പെട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button