Latest NewsUAENewsInternationalGulf

ബാക്ക് ടു സ്‌കൂൾ: യുഎഇയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ കോവിഡ് പരിശോധന

ദുബായ്: യുഎഇയിൽ സ്‌കൂളുകൾ തുറക്കാനിരിക്കെ വിദ്യാർത്ഥികൾക്ക് സൗജന്യ കോവിഡ് പിസിആർ പരിശോധനാ സൗകര്യമൊരുക്കി അധികൃതർ. ഓഗസ്റ്റ് 25 മുതൽ 28 വരെ രാജ്യത്തെ 226 പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾക്കും സ്‌കൂൾ ജീവനക്കാർക്കും സൗജന്യ കോവിഡ് പിസിആർ പരിശോധനകൾ നടത്തുമെന്ന് എമിറേറ്റ്സ് സ്‌കൂൾ എസ്റ്റീബ്ലിഷ്മെന്റ് അറിയിച്ചു.

Read Also: പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനത്തിനുണ്ടായ സുരക്ഷാ വീഴ്‌ച ഗുരുതരമെന്ന് സുപ്രീം കോടതി: നടപടിയെടുക്കാൻ നിർദ്ദേശം

കോവിഡ് സ്‌ക്രീനിങ് പോയിന്റുകളിൽ ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും സ്‌കൂളുകളിലെ 189 സെന്ററുകളും വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ജീവനക്കാർക്കും സേവനം നൽകും. അബുദാബി സ്‌കൂളുകളിലെ 37 സെന്ററുകളും ഇതിലുൾപ്പെടുന്നുണ്ട്.

ഓഗസ്റ്റ് 29 നാണ് യുഎഇയിലെ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾക്ക് 2022-23 അദ്ധ്യയന വർഷം ആരംഭിക്കുന്നത്. സ്‌കൂളിൽ റിപ്പോർട്ട് ചെയ്യേണ്ട ആദ്യ ദിവസം തന്നെ 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ഹാജരാക്കേണ്ടതുണ്ട്.

Read Also: ‘ഇന്ത്യൻ സൈനിക പോസ്റ്റുകളിൽ പോയി ചാവേറാവുക’: 6 വർഷത്തിനിടെ തബാറക് ഹുസൈൻ രണ്ട് തവണ നുഴഞ്ഞു കയറാൻ ശ്രമിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button