ThiruvananthapuramNattuvarthaLatest NewsKeralaNews

യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : മൂ​ന്നു പേ​ർ അറസ്റ്റിൽ

വ​ട്ടി​യൂ​ർ​ക്കാ​വ് ശാ​സ്താ ന​ഗ​റി​ൽ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ രാ​ഹു​ൽ (31) ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ഗി​രി കൃ​ഷ്ണ നി​വാ​സി​ൽ അ​ജി​ത​ൻ (37) ചെ​മ്പ​ഴ​ന്തി ക​ണ്ണ​ങ്ക​ര ഷൈ​ല​ജ ഭ​വ​നി​ൽ ശ്രീ​ജി​ത്ത് (34) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു പേ​​ർ അറസ്റ്റിൽ. ചെ​മ്പ​ഴ​ന്തി ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പ​മു​ള്ള ക​ട​യു​ടെ മു​ൻ​പി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ചെ​മ്പ​ഴ​ന്തി സ്വ​ദേ​ശി അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച വ​ട്ടി​യൂ​ർ​ക്കാ​വ് ശാ​സ്താ ന​ഗ​റി​ൽ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ രാ​ഹു​ൽ (31) ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ഗി​രി കൃ​ഷ്ണ നി​വാ​സി​ൽ അ​ജി​ത​ൻ (37) ചെ​മ്പ​ഴ​ന്തി ക​ണ്ണ​ങ്ക​ര ഷൈ​ല​ജ ഭ​വ​നി​ൽ ശ്രീ​ജി​ത്ത് (34) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​ഴ​ക്കൂ​ട്ടം പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചെ​മ്പ​ഴ​ന്തി കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥിയാ​യ അ​ഭി​മ​ന്യു ക്ലാ​സ്‌ ക​ഴി​ഞ്ഞ് നി​ൽ​ക്കു​ക​യാ​യി​രു​ന്ന സ​മ​യം അ​വി​ടെ​യെ​ത്തി​യ സം​ഘം വീ​ട്ടി​ൽ പോ​കാ​ൻ പ​റ​ഞ്ഞി​ട്ട് കേ​ൾ​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Read Also : കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ തടയാൻ!

സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ക​ഴ​ക്കൂ​ട്ടം എ​സ്എ​ച്ച്ഒ ജെ.​എ​സ്.​പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ജി​നു, മി​ഥു​ൻ, ശ്രീ​കു​മാ​ർ, സി​പി​ഒമാ​രാ​യ പ്ര​ബി​ൻ, ഷൈ​ജേ​ഷ്, എ​സ്.​അ​രു​ൺ നാ​യ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button