KottayamKeralaNattuvarthaLatest NewsNews

മോ​ഷ​ണ​ക്കേ​സി​ല്‍ മൂ​ന്നുപേ​ര്‍ പൊലീസ് പിടിയിൽ

കൂ​വ​പ്പ​ള്ളി പ​ട്ടി​മ​റ്റം ത​ക​ഴി പു​തു​പ്പ​റ​മ്പി​ല്‍ അ​ഖി​ല്‍ അ​നി (24), എ​രു​മേ​ലി നേ​ര്‍​ച്ച​പ്പാ​റ ച​ണ്ണ​ക്ക​ല്‍ അ​ന​ന്തു (26), ഇ​വ​ര്‍ മോ​ഷ്ടി​ക്കു​ന്ന മോ​ഷ​ണ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യി​രു​ന്ന തോ​ട്ടു​മു​ഖം ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍ അ​മീ​ര്‍ സാ​ലി (36) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: മോ​ഷ​ണ​ക്കേ​സി​ല്‍ മൂ​ന്നുപേ​ര്‍ അ​റ​സ്റ്റി​ൽ. കൂ​വ​പ്പ​ള്ളി പ​ട്ടി​മ​റ്റം ത​ക​ഴി പു​തു​പ്പ​റ​മ്പി​ല്‍ അ​ഖി​ല്‍ അ​നി (24), എ​രു​മേ​ലി നേ​ര്‍​ച്ച​പ്പാ​റ ച​ണ്ണ​ക്ക​ല്‍ അ​ന​ന്തു (26), ഇ​വ​ര്‍ മോ​ഷ്ടി​ക്കു​ന്ന മോ​ഷ​ണ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യി​രു​ന്ന തോ​ട്ടു​മു​ഖം ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍ അ​മീ​ര്‍ സാ​ലി (36) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

റ​ബ​ര്‍ റോ​ള​റും മോ​ട്ട​റും അ​ലു​മി​നി​യം ഡി​ഷു​ക​ളും ആണ് ഇവർ മോ​ഷ്ടിച്ചത്. ചോ​ദ്യം​ചെ​യ്യ​ലി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കു പു​റ​മേ ഈ​രാ​റ്റു​പേ​ട്ട, പെ​രു​വ​ന്താ​നം എ​ന്നീ സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നു പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചതായി പൊലീസ് പറഞ്ഞു.

Read Also : സീറ്റ് ക്ഷാമം രൂക്ഷം: പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും മലപ്പുറത്ത് പ്രവേശനം ലഭിക്കാതെ പതിനായിരക്കണക്കിന് കുട്ടികൾ

കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്എ​ച്ച്ഒ ഷി​ന്‍റോ പി. ​കു​ര്യ​ന്‍, എ​സ്‌​ഐ​മാ​രാ​യ അ​രു​ണ്‍ തോ​മ​സ്, ബി​നോ​യ്, സി​പി​ഒ​മാ​രാ​യ വി​മ​ല്‍, അ​രു​ണ്‍ എന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button