Latest NewsNewsInternational

പാകിസ്ഥാനിൽ മുങ്ങിമരിച്ചത് 1000 പേർ, ഒലിച്ച് പോയത് 24 പാലങ്ങൾ: പ്രളയം പാകിസ്ഥാനെ വരിഞ്ഞുമുറുക്കുമ്പോൾ – വീഡിയോ

ഇസ്ലാമാബാദ്: വെള്ളപ്പൊക്ക കെടുതികള്‍ക്കെതിരെ പോരാടുകയാണ് പാകിസ്ഥാൻ. ജൂണ്‍ മുതല്‍ പല ഘട്ടങ്ങളിലായി ഉണ്ടായ പ്രളയക്കെടുതിയില്‍ ഇതുവരെ മരിച്ചത് ആയിരത്തിലധികം ആളുകളാണെന്ന് റിപ്പോർട്ട്. 982 പേരുടെ മരണം ദേശീയ ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രളയബാധിത മേഖലകളിൽ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പാക് സർക്കാർ സൈന്യത്തിന്റെ സഹായം തേടി.

പാvസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിൽ ചൊവ്വാഴ്ച വരെ മഴ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വാറ്റ് നദി വലിയതോതിൽ കരകവിഞ്ഞ് ഒഴുകുമെന്ന മുന്നറിയിപ്പും പ്രവിശ്യയുടെ ദുരന്തനിവാരണ വിഭാഗം നൽകി. ഈ പ്രദേശത്ത് നിലവിൽ 24 പാലങ്ങളും 50 ലധികം ഹോട്ടലുകളും ഒലിച്ച് പോയി. ബലൂചിസ്താനിലും സിന്ധ് പ്രവിശ്യയിലും 30 ദശലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചു.

പ്രളയത്തിൽ നിന്നും കരകയറുന്നതിനായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ചു. പാകിസ്ഥാനില്‍ കനത്ത മഴ തുടരുന്നതിനിടെയാണ് ട്വിറ്ററില്‍ അദ്ദേഹം ലോക രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചത്. മഴയില്‍ രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഉള്‍പ്പെടെ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മഴയ്ക്ക് പുറമേ ഉണ്ടാകുന്ന മേഘവിസ്ഫോടനങ്ങളും രാജ്യത്തെ സ്ഥിതി വഷളാക്കുന്നുണ്ട്. പാകിസ്ഥാനിലെ മൂന്ന് മില്യണ്‍ ആളുകളാണ് പ്രളയ ദുരന്തത്തിന് ഇരയായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button