KeralaLatest NewsNews

കൊണ്ടോട്ടി സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിയുടെ സഹായി പിടിയിൽ

കണ്ണൂര്‍: കൊണ്ടോട്ടി സ്വര്‍ണക്കടത്ത് കേസിൽ ഒത്താശ ചെയ്ത അർജുൻ ആയങ്കിയുടെ ഒരു സഹായി കൂടി പിടിയിലായി. തിരുവനന്തപുരം വെമ്പായം സ്വദേശി നൗഫൽ ആണ് പിടിയിലായത്. വയനാട്ടിൽ വച്ചാണ് ഇയാളെ പിടികൂടിയത്. യുവജനക്ഷേമ കമ്മീഷൻ വെമ്പായം പഞ്ചായത്ത് കോഡിനേറ്ററാണ് നൗഫൽ. അർജുൻ ആയങ്കിക്കും സംഘത്തിനും ഒളിവിൽ പോകാൻ നൗഫൽ സൗകര്യം ഒരുക്കിയിരുന്നു. കേസില്‍ കൊണ്ടോട്ടി പൊലീസാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ വച്ചാണ് അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വർണ കവർച്ചക്ക് കാരിയറുടെ സഹായത്തോടെ ശ്രമിച്ചു എന്നാണ് കേസ്. ഈ കേസിൽ സിപിഎം നഗരസഭ മുൻ കൗൺസിലർ മൊയ്തീൻകോയ ഉൾപ്പെടെ നാല് പേർ നേരത്തെ അറസ്റ്റിലായിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു. ഇതിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി.

ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജുൻ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. സിപിഐം ലീഗ്, സിപിഐഎം ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥനാനത്തുണ്ടായിരുന്ന അർജുൻ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കി. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അർജുൻ ഇതിനെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. കരിപ്പൂരിൽ ഇങ്ങനെയൊരു ക്വട്ടേഷൻ കേസിൽ കഴിഞ്ഞ വർഷമാണ് അർജുൻ ആയങ്കി കസ്റ്റംസിന്‍റെ പിടിയിലായത്. 2021 ജൂൺ 28 അറസ്റ്റിലായ അ‍ർജുൻ ആയങ്കി ജാമ്യത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button