Latest NewsNewsInternational

‘സമാധാനത്തിനായി പ്രവർത്തിക്കാൻ ആഗ്രഹം’: തന്നെ ഉത്തര കൊറിയയിലേക്ക് ക്ഷണിക്കാൻ ആവശ്യപ്പെട്ട് മാർപാപ്പ

സോൾ: തന്നെ ഉത്തര കൊറിയയിലേക്ക് ക്ഷണിക്കാൻ പ്യോങ്‌യാങ്ങിനോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. സമാധാനത്തിനായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചാൽ നിരസിക്കില്ലെന്നും ഉത്തര കൊറിയ സന്ദർശിക്കുമെന്നും മാർപാപ്പ പറഞ്ഞു. വെള്ളിയാഴ്ച ഒരു ടെലിവിഷൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിയോളിന്റെ മുൻ പ്രസിഡന്റ് മൂൺ ജെ-ഇൻ പ്യോങ്‌യാങ്ങിന്റെ നേതാവ് കിം ജോങ് ഉന്നുമായി മാർപാപ്പ നയതന്ത്ര ചർച്ച നടത്തിയിരുന്നു. 2018ൽ നടന്ന നയതന്ത്ര ചർച്ചയിൽ ഉത്തരകൊറിയയിലേക്കുള്ള മാർപ്പാപ്പയുടെ സന്ദർശനം ചർച്ച ചെയ്തിരുന്നു. മാർപ്പാപ്പയെ സ്വാഗതം ചെയ്യുമെന്ന് കിം തന്നോട് പറഞ്ഞതായി മൂൺ ഉച്ചകോടിക്കിടെ പറഞ്ഞു. ഔദ്യോഗിക ക്ഷണം ലഭിച്ചാൽ പോകാൻ തയ്യാറാണെന്ന് ഫ്രാൻസിസ് മാർപാപ്പയും അന്ന് ഉറപ്പ് നൽകി. എന്നാൽ, പിന്നീട് ബന്ധം വഷളായതോടെ സന്ദർശനം ഉണ്ടായില്ല.

നാല് വർഷങ്ങൾക്ക് ശേഷമാണ് മാർപ്പാപ്പ വീണ്ടും വിഷയം ഉന്നയിക്കുന്നത്. അവർ തന്നെ ക്ഷണിക്കുകയാണെങ്കിൽ ഇല്ല എന്നു പറയില്ലെന്നും, ലക്ഷ്യം സാഹോദര്യമാണെന്നുമായിരുന്നു മാർപാപ്പ പറഞ്ഞത്. 2014-ൽ ഫ്രാൻസിസ് മാർപാപ്പ ദക്ഷിണ കൊറിയ സന്ദർശിച്ചപ്പോൾ ഇരു കൊറിയകളുടെയും പുനരേകീകരണത്തിനായി പ്രത്യേക കുർബാന നടത്തിയിരുന്നു. കഴിഞ്ഞ മേയിൽ യൂൻ സുക്-യോൾ അധികാരമേറ്റതു മുതൽ ഉത്തര-ദക്ഷിണ കൊറിയകൾ തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button