KeralaLatest NewsNews

സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു

എറണാകുളം: സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ക്കെതിരെ ഹൈക്കോടതി. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറിയ്ക്കും, സംസ്ഥാന പോലീസ് മേധാവിയ്ക്കുമാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പ്രാര്‍ത്ഥനാ ഹാളുകള്‍ക്കെതിരെയും നടപടി സ്വീകരിക്കണം.

‘പുതിയ ആരാധനാലയങ്ങള്‍ക്കും പ്രാര്‍ത്ഥനാ ഹാളുകള്‍ക്കും അനുമതി നല്‍കുമ്പോള്‍ അപേക്ഷ വ്യക്തമായി പരിശോധിക്കണം. ഉചിതമായ അപേക്ഷകളില്‍ മാത്രമേ അനുമതി നല്‍കാവൂ. അനുമതി നല്‍കുമ്പോള്‍ സമാന ആരാധനാലയങ്ങള്‍ തമ്മിലുള്ള അകലം കണക്കാക്കണം. കെട്ടിടങ്ങള്‍ ആരാധനാലയമാക്കരുത്. ഇത് തടഞ്ഞുകൊണ്ടുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കണം. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ സാഹചര്യത്തില്‍ മാത്രമേ കെട്ടിടങ്ങള്‍ ആരാധനാലയങ്ങളാക്കി മാറ്റാന്‍ അനുമതി നല്‍കാവൂ’, കോടതിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് മുന്‍പ് പോലീസിന്റെയും ഇന്റലിജന്‍സിന്റെയും റിപ്പോര്‍ട്ട് പരിശോധിക്കണം. ഇതിന് ശേഷമേ അനുമതി നല്‍കാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button