Latest NewsUAENewsInternationalGulf

നിയമലംഘകരായ ഇ- സ്‌കൂട്ടർ, സൈക്കിൾ യാത്രികർക്ക് പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി അബുദാബി

അബുദാബി: ഗതാഗത നിയമം ലംഘിക്കുന്ന ഇ-സ്‌കൂട്ടർ, സൈക്കിൾ യാത്രികർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. 200 മുതൽ 500 ദിർഹം വരെയാണ് ഇത്തരക്കാർക്ക് പിഴ ചുമത്തുക. അനുവദനീയമല്ലാത്ത മേഖലകളിൽ പ്രവേശിച്ചാൽ പിഴ നൽകേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: വിഎസ് ഭരിക്കുമ്പോൾ പോപ്പുലർ ഫ്രണ്ട് പരിപാടികൾക്ക് അനുമതി പോലും നൽകിയിരുന്നില്ല, ഇന്ന് ഭീകരരുടെ വിളയാട്ടം: വി മുരളീധരൻ

മണിക്കൂറിൽ പരമാവധി 20 കിലോമീറ്റർ വേഗത്തിൽ നിശ്ചിത പാതകളിൽ മാത്രമാകണം യാത്രയെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററും മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് സെന്റും വ്യക്തമാക്കി. ഇ- സ്‌കൂട്ടർ യാത്രികർ നിർബന്ധമായും ഹെൽമറ്റും റിഫ്‌ളക്ടീവ് ജാക്കറ്റും ധരിക്കണമെന്നും നിർദ്ദേശമുണ്ട്.

ഇ-സ്‌കൂട്ടർ ഓടിക്കുമ്പോൾ ഹെഡ് ലൈറ്റും ടെയ്ൽ ലൈറ്റും നിർബന്ധമാണ്. വാഹനത്തിനു യോജിച്ചവിധം ഹോൺ ഉണ്ടാകണം. മുന്നിലെയും പിന്നിലെയും ടയറുകളിൽ ബ്രേക്കിങ് സംവിധാനം ഉറപ്പുവരുത്തണം. യുഎഇയിലെ കാലാവസ്ഥയ്ക്കു യോജിച്ച സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങളാകണം ഉപയോഗിക്കേണ്ടതെന്നും നിലവാരമുളള ടയറുകൾ ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം. ഇ സ്‌കൂട്ടർ ഉപയോഗിക്കുമ്പോൾ ഹെഡ് ഫോൺ, ഇയർ ഫോൺ എന്നിവ ഉപയോഗിക്കരുത്. ഒന്നിലേറെ യാത്രക്കാർ കയറരുത്. ക്രോസിംഗുകളിൽ ഉന്തിക്കൊണ്ടു പോകുകയും കാൽനട യാത്രക്കാർക്കു മുൻഗണന നൽകുകയും വേണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: ‘അടുത്ത പ്രധാനമന്ത്രി അരവിന്ദ് കെജ്‍രിവാൾ’: ബി.ജെ.പിക്ക് തടയാനാകില്ലെന്ന് ഗോപാൽ റായ്

shortlink

Related Articles

Post Your Comments

Related Articles


Back to top button