KeralaLatest NewsNews

നായ്ക്കളുടെ കൈകാലുകളും വാലും വെട്ടി മാറ്റിയ നിലയില്‍, തീവ്രവാദ പരിശീലനമെന്ന് സംശയം

നിരവധി നായ്ക്കളെയാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയത്

പാലക്കാട്: കടമ്പഴിപ്പുറത്ത് മാരകായുധങ്ങള്‍ ഉപയോഗിച്ച് തെരുവുനായ്ക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി. നിരവധി നായ്ക്കളാണ് ആക്രമണത്തിന് ഇരയായിരിക്കുന്നത്. പാലക്കാട് കടമ്പഴിപ്പുറത്താണ് സംഭവം. നായ്ക്കളെ തീവ്രവാദ പരിശീലനത്തിന് ഉപയോഗിച്ചതായാണ് സംശയിക്കുന്നത്.

Read Also: ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടം: പാകിസ്ഥാന് തകർക്കാൻ കഴിയാത്ത അഞ്ച് ഇന്ത്യൻ റെക്കോർഡുകൾ

നായ്ക്കളുടെ കൈയ്കളിലും കാലുകളിലുമാണ് വെട്ടേറ്റ മുറിവുകള്‍ ഉള്ളത്. ചില നായ്ക്കളുടെ കൈകാലുകളും, വാലും വെട്ടിമാറ്റിയിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തീവ്രവാദ ശക്തികളാണ് ഇതിന് പിന്നിലെന്ന സംശയമാണ് നാട്ടുകാരും പ്രകടിപ്പിക്കുന്നത്.

നേരത്തേയും കടമ്പഴിപ്പുറത്ത് കൈകാലുകള്‍ വെട്ടിമാറ്റിയ നിലയില്‍ നായ്ക്കളെ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ പാലക്കാട് നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പട്ടിയുടെ ശരീരത്തില്‍ വെടിയുണ്ട കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെട്ടുകൊണ്ട് പരിക്കേറ്റ നിലയില്‍ നായ്ക്കളെ കണ്ടെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടാമ്പി പാലത്തിന് താഴെ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ നായ്ക്കളുടെ തലകള്‍ കണ്ടെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button