Latest NewsNewsBusiness

വിദേശ നാണയ ശേഖരത്തിൽ വീണ്ടും ഇടിവ് തുടരുന്നു

ആഗസ്റ്റ് 19 ന് സമാപിച്ച വാരത്തിൽ 668.7 കോടി ഡോളറാണ് ഇടിഞ്ഞത്

വിദേശ നാണയ ശേഖരത്തിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവിൽ വിദേശ നാണയ ശേഖരം ഉള്ളത്. ജൂലൈയ്ക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന ഇടിവാണ് ഇത്തവണത്തേത്.

റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ആഗസ്റ്റ് 19 ന് സമാപിച്ച വാരത്തിൽ 668.7 കോടി ഡോളറാണ് ഇടിഞ്ഞത്. ഇതോടെ, വിദേശ നാണയ ശേഖരം 56,405.3 കോടി ഡോളറിലെത്തി. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് നേരിയ തോതിൽ തിരിച്ചടി ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

Also Read: തൊടുപുഴ കുടയത്തൂരിലെ ഉരുൾ പൊട്ടൽ: ഒരു മൃതദേഹം കണ്ടെടുത്തു, 4 പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം, 4,330 കോടി രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, 2022 ജനുവരി മുതൽ ഇതുവരെയുള്ള കണക്കുകളിൽ 5,280 കോടിയുടെ ഇടിവ് രേഖപ്പെടുത്തി. കൂടാതെ, ഇക്കാലയളവിൽ വിദേശ കറൻസി ആസ്തി 7,180 കോടി ഡോളറാണ് ഇടിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button