Kallanum Bhagavathiyum
Latest NewsKeralaNews

കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ബിനീഷ് കോടിയേരിയുടെ പാനല്‍ നയിക്കും

കണ്ണൂര്‍: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരി പിന്തുണച്ച പാനലിന് വിജയം. കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഇനി ബിനീഷ് കോടിയേരിയുടെ പാനല്‍ നയിക്കും. ബിനീഷിന്റെ പാനലിനെതിരെ മുന്‍ഭാരവാഹികളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നുവെങ്കിലും ഇവർക്ക് വിജയിക്കാനായില്ല. നിലവിലെ സെക്രട്ടറി വി.പി അനസ് സെക്രട്ടറിയായി തുടരും. ഫിജാസ് അഹമ്മദ് ആണ് പ്രസിഡന്റ്.

കൂടാതെ, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയായി ബിനീഷ് കോടിയേരിയെ തെരഞ്ഞെടുത്തു. ബിനീഷിന്റെ പാനലില്‍ മത്സരിച്ച 17 പേരും വിജയിച്ചു. പ്രസിഡന്റ് എസിഎം ഫിജാസ് അഹമ്മദ്, സെക്രട്ടറി വിപി അനസ്, ഖജാന്‍ജി കെ നവാസ് എന്നിവര്‍ക്ക് യഥാക്രം 35,33,34 വോട്ടുകള്‍ ലഭിച്ചു. സംസ്ഥാന കൗണ്‍സിലിലേക്ക് നിലവിലുള്ള അംഗങ്ങളായ ബിനീഷ് കോടിയേരിയും കൃഷ്ണരാജും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് 38,32 വോട്ടുകള്‍ നേടിയാണ്. 50 ക്ലബ്ബുകള്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്.

ബൈലോ പ്രകാരമല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് കാണിച്ച് എന്‍സി ദേവാനന്ദ്, സിഓടി ഷബീര്‍ എന്നിവര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കട്ടെയെന്ന് പറഞ്ഞ ഹൈക്കോടതി, തുടര്‍ ഉത്തരവ് പുറപ്പെടുവിക്കാതെ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കരുതെന്ന് വിധിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button