Latest NewsNewsIndia

അലിഗഢിലെ ഹിന്ദു ക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെ തല വേർപ്പെടുത്തിയ യുവാവിനെ സ്പോട്ടിൽ പിടികൂടി പോലീസ്

അലിഗഢ്: അലിഗഢിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമം നടത്തിയ യുവാവിനെ സ്പോട്ടിൽ പിടികൂടി പോലീസ്. മുഹമ്മദ് ആസാദ് എന്ന 25 കാരനായ യുവാവ് ആണ് പിടിയിലായത്. ആഗസ്ത് 28 ന് രാത്രിയായിരുന്നു സംഭവം. താന ബന്നാദേവിയിലെ റാസൽഗഞ്ച് ഔട്ട്‌പോസ്റ്റിനോട് ചേർന്നുള്ള പുരാതന ശിവക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് ഇയാൾ തകർത്തത്. കയ്യിൽ കരുതിയിരുന്ന ആയുധം കൊണ്ട് വിഗ്രഹങ്ങളുടെ തല തകർത്ത യുവാവിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് പിടികൂടുകയായിരുന്നു.

ക്ഷേത്രത്തിൽ ഉണ്ടായിരുന്ന വിഗ്രഹങ്ങളെല്ലാം ചുറ്റിക കൊണ്ട് അടിച്ച് തകർത്തു. ചിലതിന്റെ തല വേർപ്പെടുത്തി. ഭാരതീയ ജനതാ പാർട്ടി നേതാവും മുൻ മേയറുമായ ശകുന്തള ഭാരതി സംഭവമറിഞ്ഞ് ഉടൻ തന്നെ പോലീസുമായി സ്ഥലത്തെത്തി. പോലീസെത്തുമ്പോഴും യുവാവ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 452,427, 307, 295 വകുപ്പുകൾ പ്രകാരമാണ് ആസാദിനെതിരെ കേസെടുത്തിരിക്കുന്നത്.

‘ഒരാൾ ക്ഷേത്രത്തിൽ കയറി ആക്രമണം നടത്തുന്നതായി വിവരം ലഭിച്ചു. പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. സിവിൽ ലൈനിലെ പോലീസ് സ്റ്റേഷൻ പരിസരത്തെ താമസക്കാരനാണ് പ്രതി. ഇയാളെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു. വിഗ്രഹങ്ങൾക്ക് പ്രതി വരുത്തിയ നാശത്തിന്റെ അടിസ്ഥാനത്തിൽ ആണ് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തത്’, എസ്എസ്പി കലാനിധി നൈതാനി പറഞ്ഞു.

ഇത് മൂന്നാമത്തെ സംഭവമാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ നശിപ്പിക്കുന്നതെന്നും ബി.ജെ.പി നേതാവ് ശകുന്തള ഭാരതി പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം, ക്ഷേത്രത്തിൽ നിന്ന് ഒരു വിഗ്രഹം കാണാതായിട്ടുണ്ട്. ഇത് സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നതിന്റെ സൂചനയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button