News

യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു: ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ

കോയമ്പത്തൂര്‍: യാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്ന് ചാടിയ ഇരുപത്തിരണ്ടുകാരിയായ യാത്രക്കാരിക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറായ മുഹമ്മദ് സാദിഖി(43) നെ പോലീസ് അറസ്റ്റ് ചെയ്തു.

കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലാണ് യുവതി ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് രാത്രി പന്ത്രണ്ടരയോടെ സെല്‍വപുരത്തെ താമസ സ്ഥലത്തേക്ക് പോകുന്നതിനായി ബസ് സ്റ്റാന്‍ഡിലെത്തുന്നതിനാണ് ഓണ്‍ലൈന്‍ വഴി ഓട്ടോറിക്ഷ ബുക്ക് ചെയ്തത്. യാത്രയ്ക്കിടെ മുഹമ്മദ് സാദിഖ് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത അനുവദിച്ച ധനവകുപ്പിന് അഭിനന്ദനങ്ങൾ: എം വി ഗോവിന്ദൻ മാസ്റ്റർ

തുടർന്ന്, വാഹനം നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടു. എന്നാൽ, വാഹനം നിര്‍ത്താതെ മുഹമ്മദ് സാദിഖ് ഉപദ്രവം തുടർന്നു. ഇതോടെ യുവതി ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടി. വീഴ്ചയില്‍ യുവതിയുടെ തലയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റു. പിന്നീട്, യുവതി സുഹൃത്തുക്കളെ വിളിച്ച് വിവരമറിയിച്ചതിനെ തുടർന്ന്, സുഹൃത്തുക്കള്‍ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button