Latest NewsUAENewsInternationalGulf

ഹയ കാർഡ് കൈവശമുള്ളവർക്ക് രാജ്യത്ത് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കും: അറിയിപ്പുമായി യുഎഇ

ദുബായ്: ഹയ കാർഡ് കൈവശമുള്ളവർക്കും ലോകകപ്പ് ഫുട്‌ബോൾ കാണാനെത്തുന്നവർക്കും രാജ്യത്ത് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കുമെന്ന അറിയിപ്പുമായി യുഎഇ. ഹയ കാർഡിനായി രജിസ്റ്റർ ചെയ്തവർക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. വിസ ലഭിക്കുന്നവർക്ക് യുഎഇയിൽ പ്രവേശിക്കാനും 90 ദിവസം വരെ രാജ്യത്ത് കഴിയാനും സാധിക്കും.

Read Also: ലഹരിക്കെതിരായ ഹ്രസ്വചിത്രം കാണിച്ച് ‘ന്യൂ ജെൻ’ പിള്ളേരെ നേർവഴിക്ക് നടത്താൻ സർക്കാർ: ജനതയെ ബോധവത്കരിക്കാൻ ഡി.വൈ.എഫ്.ഐയും

ആവശ്യമെങ്കിൽ പിന്നീട് 90 ദിവസം കൂടി വിസ ദീർഘിപ്പിക്കാം. 100 ദിർഹം ഒറ്റത്തവണ ഫീസും യുഎഇ പ്രഖ്യാപിച്ചു. നവംബർ ഒന്ന് മുതൽ വിസയ്ക്കായി അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, നവംബർ 1 മുതൽ സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിൽ ഹയാ കാർഡ് നിർബന്ധമാണെന്ന് ഖത്തർ നേരത്തെ അറിയിച്ചിരുന്നു ലോകകപ്പിനിടെ ഖത്തർ പൗരന്മാർക്കും പ്രവാസികൾക്കും രാജ്യത്തിന് പുറത്തു പോയി വരാൻ ഹയാ കാർഡ് വ്യവസ്ഥ ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി.

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ, പ്രവാസി താമസക്കാർ ഉൾപ്പെടെ എല്ലാ രാജ്യത്ത് നിന്നുള്ള സന്ദർശകർക്കും പ്രവേശനത്തിന് ഹയാ കാർഡ് നിർബന്ധമാണ്. നവംബർ 1 മുതൽ 2023 ജനുവരി 23 വരെയാണ് ഹയാ കാർഡ് എൻട്രി പെർമിറ്റായി കണക്കാക്കുന്നത്.

Read Also: പഞ്ചാബിൽ കത്തോലിക്ക പള്ളിയ്‌ക്ക് നേരെ ഖാലിസ്ഥാൻ ആക്രമണം: രൂപക്കൂട് അടിച്ച് തകർത്തു, വികാരിയുടെ കാർ തീയിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button