KollamKeralaNattuvarthaLatest NewsNews

മ​ദ്യ​ല​ഹ​രി​യി​ൽ മ​ധ്യ​വ​യ​സ്ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്ര​തി അ​റ​സ്റ്റി​ൽ

ച​വ​റ വൈം​ഗേ​ലി മു​ക്കി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ മു​രു​ക​ൻ (45) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ൽ ഉ​ണ്ടായ ​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ധ്യ​വ​യ​സ്ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ആൾ അറസ്റ്റിൽ. ച​വ​റ വൈം​ഗേ​ലി മു​ക്കി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ മു​രു​ക​ൻ (45) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. ച​വ​റ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ത​ട്ടാ​ശേ​രി എം​എ​ൽ​എ ഓ​ഫീ​സി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ആണ് സംഭവം. തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി ആ​യ ഇ​യാ​ൾ 25 വ​ർ​ഷ​ത്തി​ൽ അ​ധി​ക​മാ​യി ച​വ​റ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. ച​വ​റ ത​ട്ടാ​ശേ​രി ക​ണ്ണാ​പു​ള്ളി​ൽ മ​നോ​ജ്കു​മാ​റി​നെ​യാ​ണ് ഇ​യാ​ൾ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

Read Also : ‘ഞാൻ ഡയാന ചേച്ചിയായിരുന്നെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ’: സുഹൃത്തിനെ ഓർത്ത് കണ്ണ് നിറഞ്ഞ് സുരേഷ് ഗോപി

ക​ഴി​ഞ്ഞ ദി​വ​സം ദേ​ശീ​യ​പാ​ത​യി​ൽ ത​ട്ടാ​ശേ​രി ഭാ​ഗ​ത്ത് ഉ​ണ്ടായ ​വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന്, റോ​ഡി​ൽ ഗ​താ​ഗ​ത​ത​ട​സം നേ​രി​ട്ടി​രു​ന്നു. ഈ ​സ​മ​യം മ​ദ്യ​ല​ഹ​രി​യി​ൽ പ്ര​തി റോ​ഡി​ലൂ​ടെ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ്സപ്പെ​ടു​ത്തി ന​ട​ക്കു​ന്ന​ത് മ​നോ​ജ് ത​ട​യാ​ൻ ശ്ര​മി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി കൈ​യി​ൽ ഇ​രു​ന്ന ക​ത്താ​ൾ ഉ​പ​യോ​ഗി​ച്ച് മ​നോ​ജി​നെ മൃ​ഗീ​യ​മാ​യി ആക്രമിക്കുകയായിരുന്നു.

ച​വ​റ ഇ​ൻ​സ്പെ​ക്ട​ർ യു.​പി വി​പി​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ നൗ​ഫ​ൽ, ജി​ബി, പ്ര​ദീ​പ്, എ​എ​സ്ഐ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​സ് സി​പി​ഓ മ​നീ​ഷ്, സി​പി​ഓ ഷ​ഫീ​ക്ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോടതിയിൽ ഹാജരാക്കിയ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button