Latest NewsNewsIndia

സോണിയാ ഗാന്ധിയുടെ അമ്മയുടെ വിയോഗം: അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ അമ്മ പൗലോ മയിനോയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പൗലോ മയിനോയുടെ മരണത്തിൽ ദുഃഖമുണ്ടെന്നും പരേതയ്ക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നതായി ദ്രൗപതി മുർമു ട്വീറ്റ് ചെയ്തു. ഈ നികത്താനാവാത്ത നഷ്ടം താങ്ങാൻ ദൈവം ശക്തി നൽകട്ടെയെന്നും രാഷ്ട്രപതി അറിയിച്ചു.

Read Also: ‘വിവാഹത്തിന് ഉപഹാരങ്ങൾ സ്വീകരിക്കുന്നില്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം’: ആര്യ രാജേന്ദ്രൻ

സോണിയാ ഗാന്ധിയുടെ അമ്മ പൗലോ മയിനോയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇറ്റലിയിലെ സ്വവസതിയിൽ വെച്ചായിരുന്നു പൗലോ മയിനോ അന്തരിച്ചത്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്.

സോണിയാ ഗാന്ധിയുടെ മാതാവ് പൗലോ മയിനോ ഇറ്റലിയിലെ വസതിയിൽ 27 ഓഗസ്റ്റ് ശനിയാഴ്ച അന്തരിച്ചുവെന്നും സംസ്‌കാരം കഴിഞ്ഞ ദിവസം നടന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Read Also: വിവാഹത്തലേന്ന് വീട്ടില്‍ നിന്നും 30 പവന്‍ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button