Latest NewsNewsIndiaInternational

അസമിൽ അൽ-ഖ്വയ്ദ ചുവടുറപ്പിച്ചത് എങ്ങനെ? മദ്രസകളെ മറയാക്കി തീവ്രവാദ പ്രവർത്തനങ്ങൾ, 5 മാസത്തിനിടെ അറസ്റ്റിലായത് 40 പേർ

ഗുവാഹത്തി: അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അസമിൽ മൂന്നാമത്തെ മദ്രസയും കഴിഞ്ഞ ദിവസം പൊളിച്ചിരുന്നു. മദ്രസകൾ മറയാക്കി തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവ പൊളിച്ച് നീക്കാൻ പോലീസ് തയ്യാറായത്. ബോംഗൈഗാവ് ജില്ലയിലുള്ള മർകസുൽ മആരിഫ് ഖരിയാന മദ്രസയാണ് ഈ ലിസ്റ്റിൽ ഏറ്റവും അവസാനത്തേത്. അവിടെ താമസിച്ചിരുന്ന ഇരുന്നൂറോളം വിദ്യാർത്ഥികളെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റി.

2014 സെപ്തംബറിലാണ് അന്നത്തെ അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരി ഖായിദത്ത് ഇന്ത്യയിലും ബംഗ്ലാദേശിലും മ്യാൻമറിലും ജിഹാദ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. പുതിയ ഖലീഫ സ്ഥാപിക്കുക എന്നതായിരുന്നു ഇവരുടെ ഉദ്ദേശം. കശ്മീർ, ഗുജറാത്ത്, അസം എന്നിവ കേന്ദ്രമാക്കി ആയിരുന്നു ഇവരുടെ പ്രവർത്തനം. ഇവിടങ്ങളിൽ ഭാവിയിൽ അൽ-ഖ്വയ്ദയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് സവാഹിരി അന്ന് പ്രഖ്യാപിക്കുകയുണ്ടായി. അക്കാലത്ത്, ഈ ലിസ്റ്റിൽ അസമിന്റെ പേര് പരാമർശിച്ചത് ഒരു അത്ഭുതമായിരുന്നു. എന്നാൽ, അസമിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉണ്ടായ വർഗീയ സംഘർഷങ്ങളിൽ 160 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ, ഇവിടെ അൽ-ഖ്വയ്ദ തങ്ങളുടെ അവസരം കണ്ടു.

Also Read:മകള്‍ അഗസ്ത്യയുടെ ജനനത്തോടെ ഹർദ്ദിക്കിന് കൂടുതല്‍ പക്വത വന്നു, അത് ടീമിന് ഗുണം ചെയ്തു: ആശിഷ് നെഹ്‌റ

അതിനുശേഷം അസമിൽ നിന്നും അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട തീവ്രവാദ വാർത്തകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്തു തുടങ്ങി. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ (എക്യുഐഎസ്) അൽ-ഖ്വയ്ദയുടെയും ബംഗ്ലാദേശ് ആസ്ഥാനമായുള്ള അൻസറുല്ല ബംഗ്ലാ ടീമിന്റെയും ഭീഷണിയെക്കുറിച്ച് എല്ലാ സുരക്ഷാ ഏജൻസികളും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി അസമിൽ അതീവ ജാഗ്രത പുലർത്തിയിരുന്നു. മാർച്ച് മുതൽ, 40-ലധികം AQIS/ABT പ്രവർത്തകരെ അസമിൽ നിന്നും അറസ്റ്റ് ചെയ്തു.

അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, അൽ-സവാഹിരി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അസമിൽ ‘ഹിജ്‌റ’ ചെയ്യാൻ തന്റെ അനുയായികളോട് ആവശ്യപ്പെടുന്നതായിരുന്നു ഈ വീഡിയോ. അസമിൽ ‘ഹിജ്‌റ’ ചെയ്ത് തന്റെ ലക്‌ഷ്യം പൂർത്തിയാക്കുക എന്നായിരുന്നു സവാഹിരി അനുയായികളോട് ആഹ്വാനം ചെയ്തത്. ജൂലൈയിൽ അറസ്റ്റിലായ AQIS മൊഡ്യൂളിൽ നിന്നാണ് ഇത് സംബന്ധിച്ച വിശദവിവരങ്ങൾ പോലീസിന് ലഭിച്ചത്.

അസം ഇസ്ലാമിക മതമൗലികവാദികളുടെ കേന്ദ്രമായി മാറുകയാണെന്ന വ്യക്തമായ റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ ആസാം സകർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ച് തുടങ്ങിയത്. കൂട്ട അറസ്റ്റുകൾക്കും തീവ്രവാദം പ്രചരിപ്പിക്കുന്ന മദ്രസകൾ പൊളിച്ച് നീക്കുന്നതിലേക്കും സർക്കാരിനെ നയിച്ചത് ഇത്തരം റിപ്പോർട്ടുകൾ ആണ്. AQIS/ABT അസമിലെ സ്വകാര്യ മദ്രസകളെ ലക്ഷ്യമിട്ട് കൂടുതൽ ആഴത്തിൽ നുഴഞ്ഞുകയറാൻ തുടങ്ങിയതോടെയാണ് പോലീസ് ഈ സ്ഥാപനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button